പത്തുപേരായി കളിച്ചിട്ടും ആരോസിനെ തോല്‍പിച്ച് ഗോകുലം; ഐലീഗില്‍ ഒന്നാമത്

ജയത്തോടെ ഗോകുലം കേരള എഫ്.സി ഐലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതായി..

Update: 2019-12-07 02:35 GMT

മത്സരത്തിനിടെ പത്തുപേരായി ചുരുങ്ങിയിട്ടും ഇന്ത്യന്‍ ആരോസിനെതിരെ ഗോകുലം എഫ്.സിക്ക് ആവേശജയം. ഹെന്റി കിസേക നേടിയ ഒരു ഗോളിന്റെ ബലത്തിലാണ് ഗോകുലം ആരോസിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഗോകുലം കേരള എഫ്.സി ഐലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതായി. തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ഗോകുലത്തിന് ആറു പോയിന്റാണുള്ളത്.

ഐലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ ആദ്യ എവേ മത്സരമായിരുന്നു ഗോവയില്‍ ആരോസിനെതിരെ നടന്നത്. 48ാം മിനുട്ടില്‍ ഉഗാണ്ടയുടെ ഹെന്റി കിസേക്കയാണ് ഗോകുലത്തിന് വേണ്ടി വിജയഗോള്‍ നേടിയത്. ആദ്യം മുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഗോകുലത്തിന് തിരിച്ചടിയായി.

Advertising
Advertising

ये भी पà¥�ें- ഇന്ത്യയുടെ ഏറ്റവും വലിയ ജയം, കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിംങ്‌സ്

എഴുപത്തിയാറാം മിനുറ്റിലാണ് ഗോകുലത്തെ ഞെട്ടിച്ച് പ്രതിരോധക്കാരന്‍ ആന്‍ഡ്രെ എറ്റിയെന് ചുവപ്പ് കാര്‍ഡ് കി്ട്ടിയത്. ആരോസ് താരത്തെ കയ്യില്‍ പിടിച്ച് വലിച്ചിട്ടതിനാണ് ഏറ്റിയന് ചുവപ്പുകാര്‍ഡ് നല്‍കിയത്. റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് മത്സരശേഷം ഗോകുലം പരിശീലകന്‍ ഫെര്‍ണാഡോ വരേല ആരോപിച്ചു.

റിയല്‍ കാശ്മീരുമായി 12ന് ശ്രീനഗറിലാണ് ഗോകുലത്തിന്റെ അടുത്തമത്സരം.

Tags:    

Similar News