തുടര്‍ച്ചയായി എട്ടാം ജയത്തോടെ ലെസ്റ്റര്‍ സിറ്റി
ഇരട്ട ഗോള്‍ നേടിയ ലെസ്റ്റര്‍ താരം ജെര്‍മി വാര്‍ഡിക്ക് 16 കളികളില്‍ നിന്നും 16 ഗോളുകളായി...
പ്രീമിയര്‍ ലീഗില്‍ നേരത്തെയും അത്ഭുതങ്ങള്‍ കളിച്ചിട്ടുള്ള ലെസ്റ്റര്‍ സിറ്റി അവരുടെ തുടര്‍ ജയങ്ങളുടെ റെക്കോഡ് എട്ട് മത്സരങ്ങളിലേക്ക് നീട്ടി. അസ്റ്റണ്‍ വില്ലയെ 4-1ന് തോല്‍പിച്ചാണ് ലെസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഈ ജയത്തോടെ ഒന്നാമതുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് നിലയിലെ അകലം എട്ട് പോയിന്റാക്കി കുറക്കാന്‍ ലെസ്റ്ററിനായി.
ये à¤à¥€ पà¥�ें- രഞ്ജി ട്രോഫി പുതിയ സീസണ് തുടക്കം; കേരളം ശക്തമായ ഗ്രൂപില്‍
സീസണില്‍ അസാധാരണ ഫോം തുടരുന്ന ജാമി വാര്‍ഡിയുടെ ഗോളിലൂടെയാണ് ലെസ്റ്റര്‍ മുന്നിലെത്തിയത്. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് അസ്റ്റണ്‍ വില്ല ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 50 മിനുറ്റിന് മുമ്പേ രണ്ട് ഗോളുകള്‍ കൂടി നേടിക്കൊണ്ട് ലെസ്റ്റര്‍ ജയമുറപ്പിച്ചു. ഇതോടെ സീസണില്‍ 16 കളികളില്‍ നിന്നും വാര്‍ഡി 16 ഗോളുകള്‍ നേടി ടോപ് സ്‌കോററായി തുടരുകയാണ്.
ഇതോടെ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ആറ് പോയിന്റ് വ്യത്യാസം നേടാനും ലെസ്റ്ററിനായി. 16 കളികളില്‍ നിന്നും ലെസ്റ്ററിന് 38 പോയിന്റും മാഞ്ചസ്റ്റര്‍ സിറ്റിക്ക് 32 പോയിന്റുമാണുള്ളത്. ഒന്നാമതുള്ള ലിവര്‍പൂളിന് 46 പോയിന്റുണ്ട്.
ये à¤à¥€ पà¥�ें- കാര്യവട്ടത്ത് ‘വിന്‍’ഡീസ്
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ് 2-1ന് സൗത്താംപ്ടണേയും ഷെഫീല്‍ഡ് യുണൈറ്റഡ് 2-1ന് നോര്‍വിച്ചിനേയും തോല്‍പിച്ചു. ബ്രിങ്ടണും വോള്‍വ്‌സും തമ്മിലുള്ള മത്സരം 2-2ന് സമനിലയിലായി.