ബ്ലാ ബ്ലാ ബ്ലാ മതിയാക്കി ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കണം
ജയത്തിലൂടെ മാത്രമെ നിരാശരായ ആരാധകരെ തിരികെ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാകൂ.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്. രാത്രി 7.30ന് ബ്ലാസ്‌റ്റേഴിന്റെ സ്വന്തം തട്ടകമായ കൊച്ചിയിലാണ് മത്സരം.
കണക്കിലും പോയിന്റ് പട്ടികയിലും ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ ഒരു പടി മുന്നിലാണ് ജംഷഡ്പൂര്‍ എഫ് സി. തുടര്‍ച്ചായായുള്ള സമനില കുരുക്ക് അഴിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ജയത്തിലൂടെ മാത്രമെ നിരാശരായ ആരാധകരെ തിരികെ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാകൂ. പരിക്കിന്റെ പിടിയിലായ പല തരാങ്ങളും തിരച്ചെത്തിയെന്നത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ആരെല്ലാം ഇന്ന് കളിക്കാനിറങ്ങുമെന്ന് സംബന്ധിച്ച് വ്യക്തതയില്ല.
ये à¤à¥€ पà¥�ें- കൊച്ചിയില്‍ എന്താണ് സംഭവിച്ചത്? ബ്ലാസ്റ്റേഴ്സ് - എ.ടി.കെ മത്സരത്തിന്റെ ഉള്ളുകള്ളികള്‍
അവസാന രണ്ടു മത്സരങ്ങളിലെ സമനിലയെ വിജയം കൊണ്ട് മറികടക്കാനാണ് ജംഷഡ്പൂര്‍ ഇറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍താരം സെര്‍ജിയോ കാസ്റ്റില്‍ മാര്‍ടിനസിന്റെ അഭാവം ടീമിന് വെല്ലുവിളിയായേക്കും. കാസ്റ്റിലിന്റെ അസാനിധ്യത്തില്‍ മലയാളി താരം സി.കെ വിനീതിനായിരിക്കും ആക്രമണത്തിന്റെ ചുമതല.
ये à¤à¥€ पà¥�ें- യൂറോപ്പ ലീഗ്: അഴ്‌സണലും യുണൈറ്റഡും ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍
ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, മൂന്ന് ജയവും മൂന്ന് സമനിലയുമായി 12 പോയന്റുള്ള ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. അതേസമയം, ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ്, മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി ആറു പോയിന്റുമായി എട്ടാമതാണ്.