പൗരത്വബില്ലിനെതിരെ പ്രക്ഷോഭം; ഈ ഐ.എസ്.എല്‍ മത്സരം കാണാന്‍ ആരുമുണ്ടാകില്ല
നാളെ ഗുവാഹത്തിയില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ബംഗളൂരു എഫ്.സി മത്സരമാണ് ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടക്കുക...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരുകാണി പോലുമില്ലാത്ത മത്സരം നടക്കുന്നു. ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരുവും തമ്മില്‍ നാളെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിനാണ് കാണികള്‍ ഉണ്ടാവാത്തത്. പൗരത്വബില്ലിനെതിരെ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.
ये à¤à¥€ पà¥�ें- എനിക്കും എന്റെ രാജ്യത്തിനും ജാമിഅ മില്ലിയ വിദ്യാര്‍ഥികളെ ചൊല്ലി ആശങ്കയുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍
ഐ.എസ്.എല്ലില്‍ സീസണിലെ നാല്‍പതാം മത്സരമാണ് അടച്ചിട്ട സ്റ്റേഡിയത്തിനുള്ളില്‍ നടക്കുക. ഇക്കാര്യം ഐ.എസ്.എല്‍ അധികൃതര്‍ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കളി നടക്കുന്ന ഗുവാഹത്തി അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ പൗരത്വബില്ലിനെതിരെ പ്രക്ഷോഭം ശക്തമാണ്. കാണികളുടെ സുരക്ഷ കണക്കിലെടുത്ത് ഗുവാഹത്തി ഭരണകൂടത്തിന്റെ കൂടി നിര്‍ദേശം പരിഗണിച്ചാണ് ഈ തീരുമാനം.
കഴിഞ്ഞ ആഴ്ച്ചയില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഐ.എസ്.എല്‍ മത്സരം അക്രമസാധ്യത പരിഗണിച്ച് മാറ്റിവെച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ചെന്നൈയിന്‍ എഫ്.സിയുമായുള്ള ഹോം മാച്ചാണ് മാറ്റിവെച്ചത്. നേരത്തെ ഒക്ടോബര്‍ 12ന് നിശ്ചയിച്ചിരുന്ന രഞ്ജി ട്രോഫി മത്സരവും ഗുവാഹത്തിയില്‍ കര്‍ഫ്യൂവിനെ തുടര്‍ന്ന് മാറ്റിയിരുന്നു.
ये à¤à¥€ पà¥�ें- ബാറ്റിങിലെ പിഴവ് കണ്ടെത്തിയ ആരാധകനെ കണ്ടെത്തണമെന്ന് സച്ചിന്‍, കയ്യോടെ പിടികൂടി സോഷ്യല്‍മീഡിയ
പൗരത്വബില്ലിനെതിരെ രൂക്ഷമായ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. ഡിസംബര്‍ 11 രാത്രി മുതല്‍ അസമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ അസമില്‍ കര്‍ഫ്യൂവിനിടയിലും സമാധാനപരമായ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.