ഐ ലീഗില്‍ ഗോകുലത്തിന് ആദ്യ തോല്‍വി
കൊല്‍ക്കത്തയില്‍ നടന്ന കളിയില്‍ മോഹന്‍ ബഗാനോടാണ് ഗോകുലം കേരളം എഫ്.സി 2-1 ന് തോറ്റത്.
ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സി കേരള മോഹന്‍ ബഗാനോട് തോറ്റു. സീസണിലെ ആദ്യ തോല്‍വിയാണിത്. ഇരട്ടഗോള്‍ നേടിയ ഫ്രാന്‍സിസ്‌കോ ഗോണ്‍സാലെസാണ് ബഗാനെ വിജയിപ്പിച്ചത്. ഗോകുലത്തിനായി ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ആശ്വാസ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ പഞ്ചാബ് എഫ്.സി ഇന്ത്യന്‍ ആരോസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി.
കൊല്‍ക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം മോഹന്‍ബഗാന് തുടക്കം മുതലുണ്ടായിരുന്നു. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലില്‍ അശുതോഷ് മെഹ്തയെ ഗോകുലം പ്രതിരോധക്കാര്‍ വീഴ്ത്തി. റഫറി പെനല്‍റ്റി വിധിച്ചു. 24ആം മിനുറ്റില്‍ കിക്കെടുത്ത ഗോണ്‍സാലെസിന് പിഴച്ചില്ല.
ഗോള്‍ വഴങ്ങിയതോടെ വഴങ്ങിയതോടെ ഗോകുലം ഉണര്‍ന്നു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് പെനല്‍റ്റിയിലൂടെ തന്നെ ഗോകുലം സമനില നേടി. പന്തുമായി മുന്നേറിയ മാലേം മീട്ടി ബഗാന്റെ യുലെന്‍ കൊളിനാസ് വീഴ്ത്തി. ബഗാന്‍ ഗോള്‍കീപ്പര്‍ ശങ്കറിനെ കീഴടക്കി മാര്‍ക്കസ് ജോസഫിന്റെ കിക്ക്.
രണ്ടാംപകുതിയുടെ ആരംഭത്തിലേ ബഗാന്‍ മുന്നിലെത്തി. 48ആം മിനുറ്റില്‍ കോര്‍ണറില്‍ തലവച്ച് ഗോണ്‍സാലെസ് വീണ്ടും. ഒപ്പമെത്താന്‍ ഗോകുലം ആഞ്ഞുശ്രമിച്ചു. അവസാന മിനിറ്റുകളില്‍ എല്ലാം ആക്രമണത്തിലേക്ക് സമര്‍പ്പിച്ചു ഗോകുലം. ഒരിക്കല്‍ മാര്‍ക്കസിന്റെ ഫ്രീകിക്കില്‍നിന്ന് കിസേക്ക വല കുലുക്കിയെങ്കിലും ഗോള്‍കീപ്പറെ തടസ്സപ്പെടുത്തിയതായി കണ്ടെത്തി റഫറി ഗോള്‍ നിഷേധിച്ചു. പരിക്കുസമയത്തെ മാര്‍ക്കസിന്റെ ഷോട്ട് ബാറില്‍ തട്ടുകയും ചെയ്തതോടെ ഗോകുലം കൊല്‍ക്കത്തയില്‍ നിന്നും തോറ്റു പിന്മാറി.
ये à¤à¥€ पà¥�ें- ബ്ലാസ്റ്റേഴ്‌സിനെ കൊമ്പു കുത്തിച്ച് ഗോകുലം, ആവേശകളിയില്‍ സാറ്റ് തിരൂര്‍
ജനുവരി നാലിന് കോഴിക്കോട്ട് ഐസ്‌വാള്‍ എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.