മറഡോണയുടെ സൂപ്പര്‍ഹീറോ മൂന്ന് രാജ്യങ്ങള്‍ക്കുവേണ്ടി കളിച്ച ഈ പ്രതിഭയാണ്

‘’മെസി നാട്ടില്‍ വരും ഫുട്‌ബോള്‍ കളിക്കും, പക്ഷേ, ഒരിക്കലും ദേശീയ ഗാനം പോലും പാടാറില്ല. പലരും മെസി കറ്റാലനാണെന്നാണ് പറയുന്നത്...

Update: 2019-12-19 06:06 GMT

ഇപ്പോഴും പല ഫുട്‌ബോള്‍ ആരാധകര്‍ക്കും എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരം ദിയേഗോ മറഡോണയാണ്. എന്നാല്‍ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തിന് മറ്റൊരു അര്‍ജന്റീനക്കാരനെയാണ് മറഡോണ ചൂണ്ടിക്കാണിച്ചത്. പെലെ, മെസി, റൊണാള്‍ഡോ തുടങ്ങി താന്‍ പോലും ജനനം കൊണ്ട് അര്‍ജന്റീനക്കാരനായ ഈ താരത്തിനൊപ്പമെത്തില്ലെന്നാണ് ദിയേഗോ മറഡോണയുടെ വെളിപ്പെടുത്തല്‍.

TyC Sports' Liberoക്ക് നല്‍കിയ അഭിമുഖത്തിലാണ് മറഡോണ മനസു തുറന്നത്. 'ഏറ്റവും മികച്ച കളിക്കാരന്‍ ഡി സ്‌റ്റെഫാനോയാണ്. എന്നെക്കാളും മറ്റാരേക്കാളും മുകളിലാണ് അദ്ദേഹം. പെലെ ഒരിക്കലും ഡി സ്‌റ്റെഫാനോയുടെ കളിമികവ് അംഗീകരിക്കാന്‍ ആഗ്രഹിക്കില്ല. പെലെയുടെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് അദ്ദേഹത്തിന് പല കിരീടങ്ങളും നേടിക്കൊടുത്തത്. എറ്റവും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന് റിയോയിലുള്ളവരോട് ചോദിച്ചാല്‍ പോലും ഞാന്‍ പെലെയെ തോല്‍പിക്കും' മറഡോണ പറയുന്നു.

Advertising
Advertising

ഡി സ്റ്റെഫാനോ

മത്സരശേഷം ജേഴ്‌സി കൈമാറിയതില്‍ മറക്കാന്‍ സാധിക്കാത്ത അനുഭവം ഏതെന്ന ചോദ്യത്തിനും മറഡോണ ഉത്തരം നല്‍കി. മറക്കാനാകാത്ത ജേഴ്‌സി കൈമാറ്റം ഗുള്ളിറ്റും വാന്‍ബാസ്റ്റനുമായി നടത്തിയതാണെന്നായിരുന്നു മറഡോണ പറഞ്ഞത്. അന്ന് അവര്‍ എ.സി മിലാന്‍ താരങ്ങളായിരുന്നു. കളിക്കളത്തില്‍ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളത് മുന്‍ നാപ്പോളി സ്‌ട്രൈക്കര്‍ കാരെക്കയോടാണെന്നും മറഡോണ പറഞ്ഞു.

പതിവുപോലെ മെസിയെക്കുറിച്ചുള്ള അഭിപ്രായവും മറഡോണ മറച്ചുവെച്ചില്ല. 'മെസിയെ അപേക്ഷിച്ച് എനിക്ക് വളരെ കുറച്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളേ ലഭിച്ചിട്ടുള്ളൂ. അയാളുടെ കളി അതിഗംഭീരമാണ്. മെസിയെ എതിരിടാന്‍ എനിക്ക് ജീവിതത്തില്‍ താത്പര്യമില്ല. മെസി നാട്ടില്‍ വരും ഫുട്‌ബോള്‍ കളിക്കും, പക്ഷേ, ഒരിക്കലും ദേശീയ ഗാനം പോലും പാടാറില്ല. പലരും മെസി കറ്റാലനാണെന്നാണ് പറയുന്നത്. മറ്റുള്ളവരെ പോലെ മെസിയെ കുറ്റം പറയാന്‍ ഞാനില്ല' എന്നും കൂടി മറഡോണ പറഞ്ഞു.

നിലവില്‍ അര്‍ജന്റീനയിലെ ഗിംനേഷ്യ ഡി ലാ പ്ലാറ്റയുടെ പരിശീലകനാണ് മറഡോണ. 1986ല്‍ അര്‍ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ പ്രധാനിയായിരുന്നു മറഡോണ.

1926ല്‍ അര്‍ജന്റീനയില്‍ ജനിച്ച ഡി സ്റ്റെഫാനോ ആറുകളികളില്‍ അര്‍ജന്റീന ജേഴ്‌സി അണിഞ്ഞു. റിവര്‍ പ്‌ളേറ്റിന്റെ കളിക്കാരനായിരിക്കേ പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് അര്‍ജന്റീനയിലെ ക്ലബുകള്‍ പൂട്ടിയപ്പോള്‍ കൊളംബിയയിലെത്തി. നാല് വര്‍ഷം കൊളംബിയയില്‍ മില്യണാരിയോസിന്റെ താരമായിരുന്നു. ഇക്കാലത്ത് കൊളംബിയക്കായി നാല് തവണ കളിക്കുകയും ചെയ്തു.

ബാഴ്‌സലോണ ഡി സ്‌റ്റെഫാനോയെ വാങ്ങാന്‍ റിവര്‍പ്ലേറ്റുമായും റയല്‍ മാഡ്രിഡ് മില്യണാരിയോസുമായും കരാറുണ്ടാക്കി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ റയലിലെത്തിയ ഡി സ്‌റ്റെഫാനോ 624 കളികളില്‍ നിന്നായി നേടിയത് 405 ഗോളുകള്‍.

ये भी पà¥�ें- 10 വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നാണ് മെസി ആദ്യമായി ബാലണ്‍ ഡി ഓര്‍ ഉയര്‍ത്തിയത്

മൂന്ന് രാജ്യത്തിന് വേണ്ടി കളിച്ചിട്ടും ഒരു ലോകകപ്പ് മത്സരത്തില്‍പോലും പന്തു തട്ടാന്‍ ഡി സ്റ്റെഫാനോക്ക്‌സാധിച്ചില്ല. 1950കളിലും 60കളിലും ക്ലബ് ഫുട്‌ബോളിലെ താരമായിരുന്നു ഡി സ്‌റ്റെഫാനോ. തുടര്‍ച്ചയായ അഞ്ച് യൂറോപ്യന്‍ ലീഗ്(ഇന്നത്തെ ചാമ്പ്യന്‍സ് ലീഗ്) കിരീടങ്ങളും എട്ട് ലാലിഗാ കിരീടങ്ങളും ഡി സ്റ്റെഫാനോ റയലിന്റെ ഷെല്‍ഫിലെത്തിച്ചു. 1953 മുതല്‍ 59 വരെ ഒരു വര്‍ഷമൊഴികെ എല്ലാതവണയും ലാലിഗാ ടോപ് സ്‌കോററായിരുന്ന സ്റ്റെഫാനോ രണ്ടു ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും നേടി.

Tags:    

Similar News