ഗോളില്ലാതെ എല്‍ ക്ലാസികോ 

എന്നാല്‍ മെസി നേതൃത്വം നല്‍കിയ ഏതാനും അവസരങ്ങള്‍ മുതലെടുക്കാനും ബാഴ്‌സക്കായില്ല

Update: 2019-12-19 01:42 GMT
Advertising

സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസികോ സമനിലയില്‍ കലാശിച്ചു. ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൌവിലെ പോരാട്ടത്തില്‍ റയലും ബാഴ്‌സയും ഗോളൊന്നും നേടാതെ പിരിഞ്ഞു. വാശിയേറിയ പോരാട്ടത്തില്‍ സിനദിന്‍ സിദാന്റെ റയല്‍ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. നിരന്തരം ബാഴ്‌സയുടെ ഗോള്‍ മുഖത്ത് ഭീതിപരത്താന്‍ അവര്‍ കഴിഞ്ഞു. ഗോള്‍ വരമാത്രം കടന്നില്ല. എന്നാല്‍ മെസി നേതൃത്വം നല്‍കിയ ഏതാനും അവസരങ്ങള്‍ മുതലെടുക്കാനും ബാഴ്‌സക്കായില്ല. ഇതോടെ മത്സരം സമനിലയയില്‍ കലാശിക്കുകയായിരുന്നു. ടെര്‍സ്റ്റീഗന്റെ പ്രകടനവും വേറിട്ടുനിന്നു.

ഇതോടെ 17 മത്സരങ്ങളില്‍ നിന്നും 11 ജയമുള്ള ബാഴ്‌സ 36 പോയിന്റുമായി ഒന്നാമത് തന്നെയാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 ജയവുമായി റയല്‍ രണ്ടാമതുമുണ്ട്. ലീഗില്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ലീഗിലെ രണ്ടാം എല്‍ ക്ലാസികോ മാര്‍ച്ച് ഒന്നിന് റയല്‍ തട്ടകത്തില്‍ നടക്കും.

Full View
Tags:    

Similar News