ചൈനയുടെ മുസ്‌ലിം പീഡനങ്ങളെക്കുറിച്ച് പറഞ്ഞ ഓസിലിനെ വീഡിയോ ഗെയിമില്‍ നിന്നും ഒഴിവാക്കി
ഓസിലിന്റെ ക്ലബായ അഴ്‌സണലിന്റെ മത്സരം ചൈനയില്‍ സംപ്രേക്ഷണം ചെയ്യേണ്ടതില്ലെന്നും അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്...
ചൈനയില്‍ ജനപ്രിയമായ പ്രോ ഇവല്യൂഷന്‍ സോക്കര്‍(പി.ഇ.എസ്) വീഡിയോ ഗെയിമില്‍ നിന്നും അഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മസൂദ് ഓസിലിനെ ഒഴിവാക്കി. ചൈന ഉയിഗുര്‍ മുസ്‌ലിംങ്ങളെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ കടുത്ത വിമര്‍ശനം ഓസില്‍ നടത്തിയിരുന്നു. ഇതാണ് ചൈനീസ് വീഡിയോ ഗെയിം കമ്പനിയായ നെറ്റ്ഈസിനെ ഈ നടപടിക്ക് പ്രേരിപ്പിച്ചത്.
സിങ്ജിയാങ് പ്രവിശ്യയില്‍ ന്യൂനപക്ഷങ്ങളായ ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു ഓസില്‍ പ്രതികരിച്ചത്. തുര്‍ക്കി വംശജനായ ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം ഓസിലിന്റെ പ്രതികരണത്തിനെതിരെ ചൈന ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. സത്യവിരുദ്ധമായ ട്വീറ്റ് അസത്യവാര്‍ത്തകള്‍ വിശ്വസിച്ചുള്ളതാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.
'ചൈനീസ് ആരാധകരെ വേദനിപ്പിക്കുന്നതാണ് ഓസിലിന്റെ ഈ വാക്കുകള്‍. സ്‌നേഹവും സമാധാനവും പരത്തുന്നതിന് പകരം നടത്തുന്ന ഇത്തരം അഭിപ്രായങ്ങളെ അംഗീകരിക്കാനാവില്ല' എന്നായിരുന്നു നെറ്റ് ഈസിന്റെ പ്രതികരണം.
'അവര്‍ ഖുര്‍ആന്‍ കത്തിക്കുന്നു, മസ്ജിദുകള്‍ അടക്കുന്നു, മദ്രസകള്‍ നിരോധിക്കുന്നു, മുസ്‌ലിം നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു നമ്മുടെ സഹോദരങ്ങളെ ക്യാമ്പിലടക്കുന്നു, സഹോദരികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും മുസ്‌ലിം സമുദായം നിശബ്ദതയിലാണ്' എന്നായിരുന്നു ഓസിലിന്റെ ട്വീറ്റ്.
ये à¤à¥€ पà¥�ें- ‘മുസ്‍ലിം സമുദായം മൗനത്തിലാണ്’ വിമര്‍ശിച്ച് ഫുട്ബോള്‍ താരം മസൂദ് ഓസില്‍
സിങ്ജിയാങ് പ്രവിശ്യയില്‍ ഉയിഗുറുകള്‍ അടക്കമുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ പെട്ട പത്ത് ലക്ഷത്തോളം പേരെ ചൈനീസ് സര്‍ക്കാരിന്റെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുവെന്നാണ് മനുഷ്യാവകാശസംഘടനകള്‍ ആരോപിക്കുന്നത്. ഉയിഗുര്‍ മുസ്‌ലിംകളെ പ്രത്യേകം ക്യാമ്പുകളില്‍പാര്‍പ്പിക്കുന്നുവെന്ന വാര്‍ത്തകളെ ആദ്യം ചൈന നിഷേധിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ ഇത് പ്രത്യേക പരിശീലനകേന്ദ്രങ്ങളാണെന്നായി ചൈനീസ് വിശദീകരണം.
ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരായ നടപടികളും അത് സംബന്ധിച്ച വിവരങ്ങളും ചൈനയില്‍ കര്‍ശന സെന്‍സറിംങിന് വിധേയമാണ്. അഴ്‌സണല്‍ മിഡ്ഫീല്‍ഡറായ ഓസിലിന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കളിയുടെ സംപ്രേക്ഷണം വരെ തടഞ്ഞാണ് ചൈനീസ് അധികൃതര്‍ അതൃപ്തി വെളിവാക്കിയിരിക്കുന്നത്.