പതിനഞ്ചാം ഫൈനലില്‍ തോല്‍വിയറിഞ്ഞ് CR7
അഞ്ചുവര്‍ഷം, 14 ഫൈനലുകള്‍... ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോരാളിയുടെ മനസുള്ള കളിക്കാരന്‍ കളിക്കാനിറങ്ങിയാല്‍ ഫൈനലില്‍ ആ ടീം തോല്‍വി അറിഞ്ഞിരുന്നില്ല...
തോറ്റുകൊടുക്കാന്‍ മനസില്ലാത്ത പോരാട്ടവീര്യമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ മൂലധനം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട ടീം ഫൈനലിലെത്തിയാല്‍ അവര്‍ക്കു തന്നെയായിരുന്നു കിരീടം. ആ കീഴ്‌വഴക്കമാണ് ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ തെറ്റിയത്.
2014 ആഗസ്തില്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിനു ശേഷം തുടര്‍ച്ചയായി 14 ഫൈനലുകളാണ് ക്രിസ്റ്റ്യാനോയുടെ ടീം വിജയിച്ചത്. അതില്‍ 12 ഫൈനല്‍ ജയങ്ങള്‍ റയല്‍ മാഡ്രിഡിനൊപ്പവും ഒന്ന് പോര്‍ച്ചുഗലിനൊപ്പവും മറ്റൊന്ന് യുവന്റസിലെത്തിയതിന് ശേഷവുമായിരുന്നു.
ये à¤à¥€ पà¥�ें- ഉയര്‍ന്ന് ചാടി റൊണോ; തകര്‍പ്പന്‍ ഗോള്‍
അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ ക്രിസ്റ്റ്യാനോയുടെ തോല്‍വിയിലെ നിരാശ പ്രകടവുമായിരുന്നു. ലാസിയോ 3-1ന് യുവന്റസിന് തോല്‍പിച്ചതിന് പിന്നാലെ വെള്ളിമെഡല്‍ സ്വീകരിച്ച് വേഗത്തില്‍ ക്രിസ്റ്റ്യാനോ മടങ്ങി. അഞ്ചാം തവണ ഇറ്റാലിയന്‍ സുപ്പര്‍ കപ്പ് ലാസിയോ ഉയര്‍ത്തുമ്പോള്‍ കണ്ടു നില്‍ക്കാന്‍ റൊണാള്‍ഡോ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്‍സാഗിയുടെ ലാസിയോ രണ്ടാം തവണയാണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേടുന്നത്. 2017ലും യുവന്റസിനെ 3-2ന് തോല്‍പിച്ചായിരുന്നു ലാസിയോയുടെ കിരീടധാരണം. യുവന്റസിലെത്തിയ ശേഷം രണ്ടാം ഫൈനലാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ എ.സി മിലാനെ തോല്‍പിച്ച്(1-0) ആ ഫൈനല്‍ ക്രിസ്റ്റ്യാനോയുടെ ടീം വിജയിക്കുകയും ചെയ്തിരുന്നു.
പതിനാറാം മിനുറ്റില്‍ ലൂയിസ് ആല്‍ബര്‍ട്ടോയിലൂടെ ലാസിയോ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയുടെ അവസാന മിനുറ്റില്‍ ഡിബാല സമനില നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ സെനാദ് ലുലിച്ചും ഡാനിലോ കറ്റാള്‍ഡിയും നേടിയ ഗോളുകളിലൂടെ ലാസിയോ വിജയം ആധികാരികമാക്കി. ഇറ്റാലിയന്‍ സീരി എയില്‍ സീസണില്‍ യുവന്റസിനെ തോല്‍പിച്ച ഏകടീമാണ് ലാലിയോ. വിലക്കു നീങ്ങിയതിനാല്‍ റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കളി കാണാന്‍ വനിതളും എത്തിയിരുന്നു.