‘ഒരുപാട് കരഞ്ഞു, അന്ന് ഒരു ഗ്ലാസ് ഷാംപെയിന്‍ കഴിച്ചു, കറങ്ങിപ്പോയി...’ ക്രിസ്റ്റ്യാനോ

“അന്ന് കളിക്കിടെ ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു. അങ്ങനെ നിര്‍ജ്ജലീകരണം സംഭവിച്ചതാകാം കാരണം...”

Update: 2019-12-27 05:42 GMT

2016ല്‍ യൂറോ കപ്പ് ജയത്തിന് ശേഷം ഒരു ഗ്ലാസ് ഷാംപെയിന്‍ കുടിച്ചതിന്റെ അനുഭവം പങ്കിട്ട് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മൂന്ന് വര്‍ഷം മുമ്പ് ഫ്രാന്‍സിനെ അധികസമയത്ത് 108ആം മിനുറ്റിലെ ഗോളില്‍(1-0) തോല്‍പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോ കിരീടം നേടിയത്.

യൂറോ കപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇപ്പോള്‍ ആദ്യമായാണ് 34കാരനായ റൊണാള്‍ഡോ യൂറോ കിരീടവിജയത്തെക്കുറിച്ചും ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചും മനസ് തുറക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന കിരീടനേട്ടമെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക്കയോട് ക്രിസ്റ്റിയാനോ യൂറോകപ്പ് നേടിയതിനെ വിശേഷിപ്പിക്കുന്നത്.

Advertising
Advertising

അന്ന് ഒരുപാട് ചിരിച്ചു, കരഞ്ഞു... മത്സരശേഷം നടന്ന ആഘോഷങ്ങള്‍ക്കിടെ ഒരു ഗ്ലാസ് ഷാംപെയിന്‍ ഞാന്‍ കഴിച്ചു. അത് അപ്പോള്‍ തന്നെ തലക്കുപിടിക്കുകയും ചെയ്തു. കളിക്കിടെ ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു. അങ്ങനെ നിര്‍ജ്ജലീകരണം സംഭവിച്ചതാകാം കാരണമെന്നും യുവന്റസ് സൂപ്പര്‍ താരം പറയുന്നു.

Full View

താന്‍ നേരത്തെ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്നും എന്നാല്‍ ആ ദിവസം അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നുവെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ക്കുന്നു.

Tags:    

Similar News