ഈ ബ്ലാസ്‌റ്റേഴ്‌സിനെക്കൊണ്ട് തോറ്റു, വീണ്ടും സമനില

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അനുകൂലമായി റഫറിയുടെ തെറ്റായ പെനല്‍റ്റി തീരുമാനവും കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി...

Update: 2019-12-28 16:58 GMT

പതിവുതെറ്റിച്ചില്ല, പ്രതീക്ഷിച്ചപോലെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ ഒതുങ്ങി. ആരാധകര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തോറ്റില്ലെന്ന് മാത്രം ആശ്വസിക്കാം. സന്ദര്‍ശകരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്‌റ്റേഴ്‌സിനെ 1-1ന് സമനിലയില്‍ കുരുക്കിയിട്ടത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം സമനിലയാണിത്.

ആദ്യപകുതിയില്‍ മുന്നിലെത്തിയ ശേഷമായിരുന്നു രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. രണ്ട് ഗോളുകളും പെനല്‍റ്റിയില്‍ നിന്നാണ് പിറന്നത്. 41ആം മിനുറ്റിലാണ് ഒഗ്‌ബെച്ചയെ നോര്‍ത്ത് ഈസ്റ്റ് ഗോളി സുബാഷിഷ് വീഴ്ത്തിയതിന് കേരള ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റി വിധിക്കുന്നത്. പെനല്‍റ്റിയെടുത്ത ഒഗ്ബച്ചെ അടിച്ചഭാഗത്തേക്ക് ഗോളി ചാടിയെങ്കിലും പന്ത് വല കുലുക്കി.

Advertising
Advertising

അമ്പതാം മിനുറ്റിലായിരുന്നു സമനിലഗോള്‍. സത്യാസെന്‍ സിങ്ങിന്റെ ഹെഡറിനിടെ ബോക്‌സില്‍ വെച്ച് പന്ത് കയ്യില്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു റഫറി പെനല്‍റ്റി അനുവദിച്ചത്. എന്നാല്‍ റഫറിയുടെ ഈ തീരുമാനം തെറ്റാണെന്ന് പിന്നീട് വീഡിയോ റീപ്ലേയില്‍ തെളിഞ്ഞു. കിട്ടിയ അവസരം മുതലാക്കി അസമാവോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനില നേടാന്‍ സഹായിക്കുകയും ചെയ്തു.

ये भी पà¥�ें- ‘ആരാധകരാണ് ബ്ലാസ്റ്റേഴ്സിനെ ലോക ഫുട്ബോളില്‍ അടയാളപ്പെടുത്തുന്നത്’ സന്ദേശ് ജിംഗാന്‍ ബ്ലാസ്റ്റേഴ്സ് അനുഭവങ്ങൾ പങ്കുവെക്കുന്നു

ഇതോടെ പത്ത് കളികളില്‍ നിന്നും അഞ്ച് സമനിലയും നാല് തോല്‍വിയും ഒരു ജയവുമായി എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സി മാത്രമാണ് കേരള ടീമിനേക്കാള്‍ താഴെയുള്ളത്. നിലവിലെ ഫോമില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അസ്തമിച്ച മട്ടാണ്. ഒമ്പത് കളികളില്‍ നിന്ന് 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്താണുള്ളത്.

Tags:    

Similar News