മാഞ്ചസ്റ്റര്‍ സിറ്റിയെ ‘ചെന്നായ്ക്കൂട്ടം’ വേട്ടയാടി പിടിച്ചു 

അഞ്ച് ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് വോള്‍വ്‌സ് കളി ജയിച്ചത്. 12ആം മിനുറ്റില്‍ സിറ്റി ഗോളി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും നിര്‍ണ്ണായകമായി...

Update: 2019-12-28 05:00 GMT

എല്ലാ ഫുട്‌ബോള്‍ ആവേശവും നിറഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-3ന് വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സ് തോല്‍പിച്ചു. 12ആം മിനുറ്റ് മുതല്‍ പത്തുപേരായി കളിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യം രണ്ട് ഗോളുകള്‍ നേടിയെങ്കിലും വോള്‍വ്‌സ് തിരിച്ചടിക്കുകയായിരുന്നു.

സംഭവബഹുലമായിരുന്നു സിറ്റിയും വോള്‍വ്‌സും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി തന്നെ. പന്ത്രണ്ടാം മിനുറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോളി എഡേഴ്‌സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുന്നതോടെയാണ് തുടക്കം. പെനല്‍റ്റി ബോക്‌സിന് പുറത്തുവെച്ച് ഗോളിയേയും വെട്ടിച്ച് മുന്നേറാന്‍ ശ്രമിച്ച ഡിയേഗോ ജോട്ടയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പുകാര്‍ഡ്. ഇതോടെ പത്തുപേരായി ചുരുങ്ങിയ സിറ്റിക്കുവേണ്ടി ഗോള്‍ വലയം കാക്കാന്‍ ക്ലൗഡിയോ ബ്രാവോയെ ഇറക്കാന്‍ വേണ്ടി അഗ്യൂറോയെ പിന്‍വലിക്കേണ്ടിയും വന്നു.

Advertising
Advertising

സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടും ആവേശത്തില്‍ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് 25ആം മിനുറ്റില്‍ പെനല്‍റ്റി ലഭിച്ചു. പെനല്‍റ്റിയെടുത്ത റഹീം സ്റ്റെര്‍ലിംങിന്റെ കിക്ക് വോള്‍വ്‌സ് ഗോളി തട്ടിയകറ്റി. എന്നാല്‍ കിക്കെടുക്കും മുമ്പേ വോള്‍സ് താരങ്ങള്‍ പെനല്‍റ്റി ബോക്‌സിലേക്ക് കയറിയെന്ന് വാറില്‍ വ്യക്തമായതോടെ റഫറി പെനല്‍റ്റി വീണ്ടും എടുക്കാന്‍ നിര്‍ദേശിച്ചു. ഇത്തവണയും വോള്‍വ്‌സ് ഗോളി പട്രീഷ്യോ റഹീം സ്‌റ്റെര്‍ലിംങിന്റെ കിക്ക് തട്ടിയകറ്റിയെങ്കിലും റീബൗണ്ടിലൂടെ ഗോള്‍ നേടുകയായിരുന്നു.

ये भी पà¥�ें- ‘അഗ്യൂറോ പകരക്കാരനില്ലാത്ത കളിക്കാരന്‍’ പെപ്

രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുറ്റ് പൂര്‍ത്തിയാകും മുമ്പേ സ്റ്റെര്‍ലിംങ് രണ്ടാം ഗോള്‍ നേടി. ഡിബ്രൂയിന്‍ നല്‍കിയ മനോഹരമായ പാസാണ് ഗോളിലേക്കുള്ള വഴി തുറന്നത്. പിന്നീടായിരുന്നു വോള്‍വ്‌സിന്റെ തിരിച്ചുവരവ്. 23കാരനായ അഡാമ ട്രാവോറിന്റെ നിലംപറ്റെയുള്ള ഷോട്ടിലൂടെയായിരുന്നു ആദ്യഗോള്‍ വോള്‍വ്‌സ് തിരിച്ചടിച്ചത്.

തുടര്‍ന്നും നിരന്തരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബോക്‌സില്‍ പ്രസിംഗ് ഗെയിം കാഴ്ച്ചവെച്ച വോള്‍വ്‌സിന് 82ആം മിനുറ്റില്‍ ഫലം ലഭിച്ചു. ബോക്‌സില്‍ വെച്ച് മെന്‍ഡിയുടെ കാലുകളില്‍ നിന്നും പന്ത് റാഞ്ചിയ ട്രാവോര്‍ നല്‍കിയ പാസ് ജിമെനസ് ഗോളാക്കി മാറ്റി. 89ആം മിനുറ്റില്‍ ഡോഹെര്‍ട്ടിയുടെ വിന്നറിലൂടെ വോള്‍വ്‌സ് നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ തോല്‍പിച്ചു.

Full View

19 കളികളില്‍ നിന്നും 30 പോയിന്റുമായി വോള്‍വ്‌സ് അഞ്ചാമതും അത്ര തന്നെ കളികളില്‍ നിന്ന് 38 പോയിന്റുമായി സിറ്റി മൂന്നാമതുമാണ്. രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമാണ് വോള്‍വ്‌സില്‍ നിന്നേറ്റ തോല്‍വിയോടെ സിറ്റിക്ക് നഷ്ടമായത്.

Tags:    

Similar News