ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ അട്ടിമറിച്ച് ഇന്ത്യന്‍ ആരോസ്

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ആരോസിന്റെ തിരിച്ചുവരവാണ് ചര്‍ച്ചിലിനെതിരെ കണ്ടത്...

Update: 2019-12-29 02:52 GMT

ഗോവന്‍ ശക്തികളായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ അട്ടിമറിച്ച് ഇന്ത്യന്‍ ആരോസിന്റ ചുണക്കുട്ടികള്‍ക്ക് അട്ടിമറി ജയം. ആദ്യം ഗോള്‍ വഴങ്ങിയിട്ടും 2-1നായിരുന്നു ഐലീഗ് സീസണിലെ ആദ്യജയം ആരോസ് പിടിച്ചെടുത്തത്. മര്‍ഗാവിലെ ഫെട്രോഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ആരോസ് അട്ടിമറി ജയം നേടിയത്.

പകരക്കാരായിറങ്ങിയ ആരോസ് താരങ്ങളാണ് കളി അവര്‍ക്ക് അനുകൂലമാക്കി മാറ്റിയത്. 42ാം മിനിറ്റില്‍ അബു ബാകറിലൂടെ ചര്‍ച്ചിലാണു മുന്നിലെത്തിയത്. 78ാം മിനിറ്റില്‍ ഗിവ്‌സണ്‍ ആരോസിനു സമനില നേടിക്കൊടുത്തു. കളി സമനിലയിലാകുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ 90ആം മിനുറ്റിലായിരുന്നു ടെലിം സുരന്‍ജിത് സിങിന്റെ ഗോള്‍.

Advertising
Advertising

ये भी पà¥�ें- പത്തുപേരായി കളിച്ചിട്ടും ആരോസിനെ തോല്‍പിച്ച് ഗോകുലം; ഐലീഗില്‍ ഒന്നാമത്

ചര്‍ച്ചില്‍ പ്രതിരോധക്കാര്‍ക്കിടയിലെ ആശയക്കുഴപ്പത്തിനിടെ ലഭിച്ച അവസരം പകരക്കാരനായിറങ്ങിയ സുരന്‍ജിത്ത് സിംങ് ഗോളാക്കി മാറ്റുകയായിരുന്നു.

നാല് കളികളില്‍ മൂന്നും തോറ്റ ആരോസിന്റെ ആദ്യ ജയമാണിത്. മൂന്ന് പോയിന്റുമായി അവര്‍ പത്താമതാണ്. മൂന്ന് കളികളില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ചര്‍ച്ചില്‍ ആറ് പോയിന്റുമായി നാലാമതാണ്.നാല് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ ഈസ്റ്റ് ബംഗാളാണ് ഒന്നാമത്. ഐ ലീഗില്‍ ഇനി മത്സരങ്ങള്‍ നാലിനാണ്.

Tags:    

Similar News