ബാഴ്‌സലോണ പരിശീലകനെ പുറത്താക്കി
ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കി, മുന്‍ റിയല്‍ ബെറ്റിസ് പരിശീലകന്‍ ക്വികു സെറ്റിയാനെ പുതിയ പരിശീലകന്‍
പരിശീലകനായിരുന്ന ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. മുന്‍ റിയല്‍ ബെറ്റിസ് പരിശീലകന്‍ ക്വികു സെറ്റിയാനെയാണ് ബാഴ്‌സലോണ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാന്‍ഗാലിനെ പുറത്താക്കിയതിന് ശേഷം ആദ്യമായാണ് പരിശീലകനെ സീസണ് ഇടക്ക് വെച്ച് ബാഴ്‌സലോണ പുറത്താക്കുന്നത്.
2017 മുതല്‍ ബാഴ്‌സലോണയെ പരിശീലിപ്പിച്ചിരുന്ന വാല്‍വെര്‍ദയുടെ നാളുകള്‍ എണ്ണപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ട് തന്നെ കുറച്ചായിരുന്നു. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റതോടെ വാല്‍വെര്‍ദയെ മാറ്റുമെന്ന പ്രചാരങ്ങള്‍ക്ക് ശക്തിയേറിയിരുന്നു ഇതിന് പിന്നാലെയാണ് ക്ലബ് അധികൃതര്‍ തന്നെ തീരുമാനമെടുത്തിരിക്കുന്നത്.
ये à¤à¥€ पà¥�ें- ഫൈനല്‍ സ്വപ്‌നം തകര്‍ത്തത് ഞങ്ങളുടെ കുട്ടിക്കളി, ഏറ്റുപറഞ്ഞ് മെസി
ബാഴ്‌സ നിലവില്‍ ലാലിഗയില്‍ ഒന്നാം സ്ഥാനത്തും ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് സ്‌റ്റേജിലുമാണ്. കരാര്‍ തീരാന്‍ ആറ് മാസം ബാക്കിയിരിക്കെയാണ് വാല്‍വെര്‍ദയെ ക്ലബ് പുറത്താക്കിയിരിക്കുന്നത്. പുതിയ പരിശീലകന്‍ സെറ്റിന് 2022 ജൂണ്‍ വരെ രണ്ടര വര്‍ഷത്തെ കരാറാണ് ബാഴ്‌സലോണ നല്‍കിയിരിക്കുന്നത്. സാവി ഫെര്‍ണ്ണാണ്ടസ്, മൗറീഷ്യോ പോച്ചെറ്റീനോ, തിയറി ഹെന്റി തുടങ്ങി നിരവധി പേരുകള്‍ വാല്‍വെര്‍ദയുടെ പകരക്കാരനായി ഉയര്‍ന്നുകേട്ടിരുന്നു.
സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അവസാന ഒമ്പത് മിനുറ്റുവരെ 2-1ന് മുന്നിട്ട് നിന്ന ശേഷം അത്‌ലറ്റികോ മാഡ്രിഡിനോട് 2-3ന് തോറ്റതോടെ വാല്‍വെര്‍ദക്കുവേണ്ടി വാദിക്കാന്‍ ആളില്ലെന്നായി.
പരസ്യമായ രഹസ്യമാണെങ്കിലും തിങ്കളാഴ്ച്ച പതിവുപോലെ ക്ലബിന്റെ പരിശീലക സെഷനില്‍ പങ്കെടുത്ത ശേഷമാണ് വാല്‍വെര്‍ദോ ഔദ്യോഗികമായി കളിക്കാരോട് വിവരം പറയുന്നത്. വാല്‍വെര്‍ദയെ ബാഴ്‌സലോണ കൈകാര്യം ചെയ്ത രീതിക്കെതിരെ മുന്‍ താരം ആന്ദ്രേ ഇനിയസ്റ്റ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
വാല്‍വെര്‍ദയുടെകാലത്ത് രണ്ട് ലാലിഗയും ഒരു കോപ്പ ഡെല്‍ റേയും ബാഴ്‌സലോണ നേടിയിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് ഗോളിന് മുന്നിട്ട് നിന്ന ശേഷം പോലും രണ്ടാം പാദത്തില്‍ ലിവര്‍പൂളിനോട് 4-0ത്തിന് തോറ്റുപോയത് വലിയ തിരിച്ചടിയായിരുന്നു. പരിശീലകന്‍ മാറുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഫെബ്രുവരിയില്‍ വാല്‍വെര്‍ദയുടെ കരാര്‍ നീട്ടിയത്. എന്നാല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അവസാന ഒമ്പത് മിനുറ്റുവരെ 2-1ന് മുന്നിട്ട് നിന്ന ശേഷം അത്‌ലറ്റികോ മാഡ്രിഡിനോട് 2-3ന് തോറ്റതോടെ വാല്‍വെര്‍ദക്കുവേണ്ടി വാദിക്കാന്‍ ആളില്ലെന്നായി.