കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ച് ഗോകുലം
ഈസ്റ്റ് ബംഗാളിനെതിരെ മുന്‍ സീസണില്‍ രണ്ട് കളികളിലും തോറ്റതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമായിരുന്നു ഗോകുലത്തിന്റേത്.
ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്ത് വെച്ച് 3-1ന് തോല്‍പിച്ച് ഗോകുലം എഫ്.സിയുടെ മുന്നേറ്റം. ഹെന്റി കിസേക്ക, മാര്‍ക്കസ് ജോസഫ് എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാള്‍ സെല്‍ഫ് ഗോള്‍ കൂടി വഴങ്ങിയതോടെയാണ് ഗോകുലത്തിന്റെ പട്ടികയില്‍ മൂന്ന് ഗോളായത്. കാസിം അയ്ഡാറയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഗോകുലത്തിനായി 21 ാം മിനിറ്റിലായിരുന്നു ഹെന്റി കിസേക്ക ഗോള്‍ നേടിയത്. 27 ാം മിനിറ്റില്‍ കാസിം അയ്ഡാറ ഈസ്റ്റ് ബംഗാളിനായി ഗോള്‍ മടക്കി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ് താരം മാര്‍ട്ടി ക്രിസ്പി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ഗോകുലം വീണ്ടും മുന്നില്‍. 65 ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫ് നേടിയ ഗോളിലൂടെ ഗോകുലം ജയമുറപ്പിക്കുകയായിരുന്നു.
When GKFC is in Kolkata, you know how it ends! 😎 FT: QEB 1-3 GKFC We climb to the fourth position with this win against @eastbengalfc 😋 #Malabarians #GKFC #HeroILeague #LeagueForAll #QEBGKFC
Posted by Gokulam Kerala FC on Wednesday, January 15, 2020
ഈസ്റ്റ് ബംഗാളിനെതിരെ മുന്‍ സീസണില്‍ രണ്ട് കളികളിലും തോറ്റതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമായിരുന്നു ഗോകുലത്തിന്റേത്. വിജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി. ഇന്നത്തെ മത്സരത്തോടെ ആറ് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ആറാം സ്ഥാനത്തായി.