ഡിബാല ഹിഗ്വയിന്‍ ഡിബാല ഹിഗ്വയിന്‍ ഡിബാല ഹിഗ്വയിന്‍... ഗോള്‍
ഡിബാലയും ഹിഗ്വയിനും പരസ്പരം പന്തു കൈമാറി ഏഴ് എതിര്‍ ടീം താരങ്ങളേയും ഗോളിയേയും കബളിപ്പിച്ചായിരുന്നു ഗോള്‍ നേടിയത്...
അദൃശ്യമായൊരു ചരടുകൊണ്ട് പരസ്പരം ബന്ധിച്ചതുപോലെ ഡിബാലയും ഹിഗ്വയിനും ഒരുമയോടെ കളിച്ചപ്പോള്‍ കോപ്പ ഇറ്റാലിയില്‍ പിറന്നത് മനോഹരമായ ഗോള്‍. ഗോളിയടക്കം എട്ട് ഉഡിനിസ് കളിക്കാരെ കബളിപ്പിച്ചായിരുന്നു ഡിബാലയും ഹിഗ്വയിനും ചേര്‍ന്ന് നടത്തിയ അതിവേഗ പാസുകള്‍ക്കൊടുവില്‍ ഗോള്‍ പിറന്നത്. യുവന്റസ് 4-0ത്തിന് ജയിച്ച മത്സരത്തിലെ അരങ്ങേറ്റ ഗോള്‍ ഡിബാല ഹിഗ്വയിന്‍ കൂട്ടുകെട്ടിന്റെ ഒത്തിണക്കം വെളിവാക്കുന്നതായിരുന്നു.
ये à¤à¥€ पà¥�ें- ഡിബാല തിളങ്ങി, യുവന്റസിന് ഗംഭീരജയം
കോപ്പ ഇറ്റാലിയ കപ്പില്‍ ഉഡിനിസിനെതിരായ മത്സരത്തില്‍ 16ആം മിനുറ്റിലായിരുന്നു ആ ഗോള്‍ വന്നത്. ഡിബാലയില്‍ നിന്നും ഹിഗ്വയിന്‍ ആദ്യം പാസ് സ്വീകരിക്കുമ്പോള്‍ ഗോളില്‍ നിന്നും 90 അടിയിലേറെ ദൂരമുണ്ടായിരുന്നു. കിട്ടിയ പന്ത് അതേ വേഗത്തില്‍ ഹിഗ്വയിന്‍ മറിച്ച് ഡിബാലക്ക് തന്നെ കൊടുത്തു.
ആദ്യ ടച്ചില്‍ തന്നെ പന്ത് തിരികെ ഹിഗ്വയിന് കൊടുത്ത ഡിബാല ബോക്‌സിനകത്തേക്ക് കുതിച്ചു. ഇതോടെ അന്ധാളിച്ചുപോയ ഉഡിനിസ് പ്രതിരോധം ഒന്നടകങ്കം ഇരുതാരങ്ങളേയും തടയാന്‍ പാഞ്ഞു. പന്ത് സ്വീകരിച്ച ഹിഗ്വയിന്‍ ഡിബാലയിലേക്ക് തന്നെ നല്‍കി. ഇത്തവണ അല്‍പം പിന്നിലേക്ക് ഓടിയ ശേഷമായിരുന്നു ഡിബാല പന്ത് സ്വീകരിച്ചത്.
വലതുകാല്‍ കൊണ്ട് അല്‍പം പൊക്കി ഡിബാല നല്‍കിയ പന്ത് ബോക്‌സിന് നടുവില്‍ വെച്ച് നെഞ്ചില്‍ സ്വീകരിച്ച് ഹിഗ്വയിന്‍ ഗോളിലേക്ക് തൊടുക്കുമ്പോള്‍ ഗോളി അടക്കം ആറ് ഉഡിനിസ് താരങ്ങള്‍ ബോക്‌സിലുണ്ടായിരുന്നു. രണ്ട് പേര്‍ ബോക്‌സിന് തൊട്ടു പുറത്ത് കാഴ്ച്ചക്കാരായും നിലയുറപ്പിച്ചിരുന്നു.