മൈതാനമധ്യത്തു നിന്നും ക്രിവെല്ലാരോയുടെ വണ്ടര്‍ ഗോള്‍, ചെന്നൈയിന് ജയം
പിഴവ് മനസിലാക്കി നോര്‍ത്ത് ഈസ്റ്റ് ഗോളി സുബാശിഷ് റോയ് ചൗധരി പിന്നിലേക്കോടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വൈകി പോയിരുന്നു...
ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിക്കെതിരെ ചെന്നൈയിന്‍ എഫ്.സിക്ക് ജയം ചെന്നൈയില്‍ വെച്ച് നടന്ന കളിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്.സി വിജയിച്ചത്. ജയത്തോടെ ഐ.എസ്.എല്ലില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ വീണ്ടും ചെന്നൈയിന്‍ എഫ്.സി സജീവമാക്കി.
റാഫേല്‍ ക്രിവെല്ലാരോയുടെ 57ആം മിനുറ്റിലെ വണ്ടര്‍ ഗോളാണ് ചെന്നൈയിന് ആദ്യം ലീഡ് നല്‍കിയത്. നോര്‍ത്ത് ഈസ്റ്റ് ഗോളി മുന്നിലേക്ക് കയറിയ നില്‍ക്കുന്നത് ശ്രദ്ധിച്ച് മൈതാന മധ്യത്തു നിന്നും ക്രിവെല്ലാരോ നീട്ടിയടിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഗോളി സുബാശിഷ് റോയ് ചൗധരി പിന്നിലേക്കോടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലക്ക് മുകളിലൂടെ പന്ത് ഗോളാവുകയായിരുന്നു. രണ്ട് മിനുറ്റിന് ശേഷം നെരിജുസ് വല്‍സക്കിലൂടെ ചെന്നൈയിന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ജയത്തോടെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് ഉയരാന്‍ ചെന്നൈയിനായി. 12 കളികളില്‍ നിന്നും 15 പോയിന്റാണ് ചെന്നൈയിനുള്ളത്. 11 കളികളില്‍ നിന്നും 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒമ്പതാമതാണ്.