സെല്‍ഫ് ഗോള്‍ വിധിയെഴുതി; ബ്ലാസ്റ്റേഴ്സിന് തോല്‍വി
ഐ.എസ്.എല്ലില്‍ ജാംഷഡ്പൂരിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.
ഐ.എസ്.എല്ലില്‍ ജാംഷഡ്പൂരിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ മങ്ങി. രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. 87ാം മിനുറ്റില്‍ കേരള ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോള്‍ കേരളത്തിന്റെ വിധിയെഴുതി.
50ാം മിനുറ്റില്‍ അബ്ദുല്‍ ഹക്കു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. 11-ാം മിനിറ്റില്‍ മെസ്സി ബൗളിയിലൂടെ കേരളമാണ് ആദ്യം മുന്നിലെത്തിയത്. 39-ാം മിനിറ്റില്‍ അക്കോസ്റ്റയിലൂടെ ജംഷേദ്പുര്‍ ഒപ്പമെത്തി. 50-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയെങ്കിലും ഓഗ്‌ബെച്ചെയുടെ മികവില്‍ ബ്ലാസ്‌റ്റേഴ്‌സ് 56-ാം മിനിറ്റില്‍ ലീഡെടുത്തു. ഹെഡറിലൂടെയായിരുന്നു ഗോള്‍.
75ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി സെര്‍ജിയോ ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചതോടെ ജാംഷഡ്പൂര് ഒപ്പമെത്തി. ഇതിനു പിന്നാലെയാണ് ഓഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോള്‍. അതോടെ ബ്ലാസ്റ്റേഴ്സ് വീണു. 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയന്റുമായി കേരളം എട്ടാം സ്ഥാനത്താണിപ്പോള്‍. പ്ലേ ഓഫ് സാധ്യതകള്‍ക്ക് ജീവന്‍വെക്കണമെങ്കില്‍ ഇനി ജയം മാത്രം പോര.