ഐലീഗില്‍ ഗോകുലത്തിന് തോല്‍വി
പഞ്ചാബ് എഫ്.സി ഗോകുലം എഫ്.സിയെ 3-1നാണ് തോല്‍പിച്ചത്...
ഐ ലീഗില്‍ പഞ്ചാബ് എഫ്.സി ഗോകുലം എഫ്.സിയെ തോല്‍പിച്ചു. ഒന്നിനെതിരെ മൂന്നുഗോളിന് ഗോകുലത്തെ പഞ്ചാബ് തോല്‍പിച്ചത്. ജയത്തോടെ ഐ ലീഗില്‍ 14 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴ് കളികളില്‍ നിന്നും പത്തു പോയിന്റുമായി അഞ്ചാമതാണ് ഗോകുലം.
ഈസ്റ്റ് ബംഗാളിനെ കൊല്‍ക്കത്തയില്‍ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ലുധിയാനയിലെത്തിയത്. അതേ ആവേശത്തിലായിരുന്നു മത്സരം ആരംഭിച്ചതും. എന്നാല്‍ വൈകാതെ പഞ്ചാബ് പിടിമുറുക്കി.
ആദ്യപകുതിയുടെ അവസാന സമയത്തായിരുന്നു പഞ്ചാബിന്റെ ആദ്യഗോള്‍ പിറന്നത്. ദിപാന്‍ഡ ഡിക്കയുടെ ഷോട്ട് ബാര്‍ബോസയുടെ കാലില്‍ തട്ടി ഗോകുലത്തിന്റെ വലയിലെത്തി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ മാര്‍കസ് ജോസഫിന്റെ(52’) സെറ്റ് പീസ് ഗോകുലത്തിന് സമനില നേടിക്കൊടുത്തു.
ये à¤à¥€ पà¥�ें- കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ച് ഗോകുലം
സമനിലക്ക് പിന്നാലെ പഞ്ചാബിന്റെ തിരിച്ചടി. ദിപാന്‍ഡയുടെ ഗോള്‍ 64ആം മിനുറ്റിലായിരുന്നു. ഇഞ്ചുറി ടൈമില്‍ ഗോകുലം ഗോള്‍കീപ്പര്‍ സി കെ ഉബൈദിന്റെ പിഴവോടെ പഞ്ചാബ് ലീഡ് മൂന്നാക്കി. ഗോള്‍ നേടിയത് ദിപാന്‍ഡ തന്നെ. ബോക്‌സ് വിട്ട് പന്തുമായി പോയ ഉബൈദിന്റെ കാലില്‍നിന്ന് പന്ത് തട്ടിയെടുത്ത് ദിപാന്‍ഡ അനായാസം ഗോള്‍ നേടുകയായിരുന്നു.
കോഴിക്കോട് 26ന് ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.