കേരള പ്രീമിയര്‍ ലീഗില്‍ കേരള പൊലീസിന് ആവേശ ജയം
എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് എഫ്.സി കേരളയെ കേരള പൊലീസ് തോല്‍പിച്ചത്...
കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ത്രസിപ്പിക്കുന്ന ജയവുമായി കേരള പോലീസ്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തൃശ്ശൂര്‍ ക്ലബ്ബായ എഫ്.സി കേരളയെ തോല്‍പിച്ചത്. മധ്യനിര താരം ജിംഷാദ് കേരള പോലീസിനായി ഇരട്ടഗോള്‍ നേടി.
സ്വന്തം തട്ടകത്തില്‍ ജയം തേടിയിറങ്ങിയ എഫ്.സി കേരളയ്ക്ക് നിരാശയായിരുന്നു ഫലം. കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും ശക്തമായ പോരട്ടമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ 16 മിനിറ്റില്‍ എഫ്.സി കേരളയുടെ ബോക്‌സില്‍ സുജിലിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ജിംഷാദ് വലയിലെത്തിച്ചു. 27ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കേരള പോലീസിന്റെ ജിംഷാദ് വീണ്ടും എഫ് സി കേരളയുടെ വലയിലെത്തിച്ച് ലീഡുയര്‍ത്തി.
🏆 Kerala Premier League 2019-20 🏆 🤜🏻🤛🏻 LUCA SC 4️⃣ - 0️⃣ Kovalam FC #KPL #KeralaPremierLeague #KeralaFootball #IndianFootball #PremierLeague #luca #kovalam
Posted by Kerala Football Association on Wednesday, January 29, 2020
ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തിലായിരുന്നു കേരള പോലീസ് രണ്ടാം പകുതി ആരംഭിച്ചത്. ഗോള്‍ മടക്കാനുള്ള നിരവധി ശ്രമങ്ങള്‍ എഫ്.സി കേരള നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 77 ആം മിനിറ്റില്‍ ബിജീഷ് ബാലന്‍ കേരള പോലീസിനായി മൂന്നാം ഗോള്‍ നേടി.
മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ ഏഴ് മിനിറ്റ് ബാക്കി നില്‍ക്കെ സുജിലിലൂടെ പോലീസ് ടീം നാലാമതും എഫ്.സി കേരളയുടെ വല കുലുക്കി.