പെപിന് ‘നിരസിക്കാനാവാത്ത വാഗ്ദാനം’ നല്‍കാന്‍ യുവന്റസ്
കഴിഞ്ഞ എട്ട് തവണയും ചാമ്പ്യന്മാരായിട്ടുള്ള യുവന്റസ് ഇക്കുറി കിരീടത്തിനായി കടുത്ത പോരാട്ടമാണ് നടത്തുന്നത്. ഇതു പോലും പരിശീലകനായ മൗറിസിയോ സാരിയെ പുറത്താക്കാന്‍ അവര്‍ക്ക് മതിയായ കാരണമാണ്...
പെപ് ഗ്വാര്‍ഡിയോളയെ പണം വാരിയെറിഞ്ഞ് പരിശീലകസ്ഥാനത്തേക്ക് എത്തിക്കാന്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് ശ്രമം. മൗറിസിയോ സാരിയെ യുവന്റസ് പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗ്വാര്‍ഡിയോളയുടെ പേരും രംഗത്തെത്തുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഗ്വാര്‍ഡിയോളയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
സീരി എ യില്‍ ടീമിന്റെ കിരീട സാധ്യതകള്‍ തുലാസിലായതോടെയാണ് സാരിക്ക് പകരം ആളെ തേടാന്‍ യുവന്റസിനെ പ്രേരിപ്പിക്കുന്നതെന്നാണ് ഇറ്റലിയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഇക്കഴിഞ്ഞ വര്‍ഷമാണ് സാരി യുവന്റസ് പരിശീലക സ്ഥാനത്തേക്കെത്തുന്നത്. നിലവില്‍ 23 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഗോള്‍ ശരാശരിയില്‍ യുവന്റസിനെ പിന്തള്ളി ഇന്റര്‍ മിലാനാണ് ഇറ്റാലിയന്‍ ലീഗില്‍ ഒന്നാമത്. കഴിഞ്ഞ എട്ട് തവണയും ചാമ്പ്യന്മാരായിട്ടുള്ള യുവന്റസിന് ഒന്നാം സ്ഥാനത്താനായുള്ള ഈ പോരാട്ടം പോലും സഹിക്കാവുന്നതല്ല.
യുവന്റസ് വിജയവഴിയിലെത്തിക്കാന്‍ ഗ്വാര്‍ഡിയോളക്ക് കഴിയുമെന്നാണ് ക്ലബ് പ്രസിഡന്റ് ആന്‍ഡ്രിയ അഗെനെല്ലിയുടെ അഭിപ്രായം. ഒമ്പതാം തവണയും യുവന്റസിനെ സീരി എ ചാമ്പ്യന്മാരാക്കാന്‍ സാധിച്ചില്ലെങ്കില്‍ സാരിയുടെ പരിശീലക സ്ഥാനം തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാഞ്ചസ്റ്റര്‍ സിറ്റി പ്രതിവര്‍ഷം 15 ദശലക്ഷമാണ്(ഏകദേശം 137 കോടി രൂപ) പെപ് ഗ്വാര്‍ഡിയോളക്ക് നല്‍കുന്ന ശമ്പളം.
പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ഇക്കുറി രണ്ടാം സ്ഥാനത്തായിട്ട് പോലും മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനേക്കാള്‍ ബഹുദൂരം പിന്നിലാണ്. കഴിഞ്ഞ മെയില്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയും യുവന്റസ് പെപിനായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രതിഫലവും കരാര്‍ വ്യവസ്ഥകളും പെപ് ഗ്വാര്‍ഡിയോളക്ക് തന്നെ നിശ്ചയിക്കാമെന്ന രീതിയില്‍ യുവന്റസ് വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.