കോപ ഇറ്റാലിയ: ആദ്യ പാദ സെമിയില്‍ ഇന്ററിനെ തോല്‍പിച്ച് നാപോളി
ഫാബിയാന്‍ റൂയിസിന്റെ ലോങ് റേഞ്ചറാണ് ഇന്ററിന്റെ തട്ടകത്ത് നടന്ന കളിയില്‍ ജയിക്കാന്‍ നാപോളിയെ സഹായിച്ചത്...
Update: 2020-02-13 05:00 GMT
കോപ്പ ഇറ്റാലിയ ആദ്യപാദ സെമിയില്‍ നാപ്പോളിക്ക് ജയം. ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് നാപോളി തോല്‍പ്പിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ യുവന്റസ് എ.സി മിലാനെ നേരിടും. 57ആം മിനിറ്റിലെ ഫാബിയാന്‍ റൂയിസിന്റെ ലോങ് റേഞ്ചര്‍ ഗോളിലാണ് നാപ്പോളി കോപ്പ ഇറ്റാലിയ ആദ്യ പാദത്തില്‍ ജയിച്ചത്.
സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാന്‍ 11ആം സ്ഥാനക്കാരായ നാപോളിയെ കഴിഞ്ഞ ആഴ്ച്ച 3-2ന് തോല്‍പിച്ചിരുന്നു. ആ തോല്‍വിയുടെ ക്ഷീണം മാറ്റുന്ന പ്രകടനമാണ് എതിരാളികളുടെ തട്ടകത്തില്‍ ഗട്ടൂസോയുടെ കുട്ടികള്‍ കാഴ്ച്ചവെച്ചത്. 'ഇതാണ് ശരിക്കുള്ള നാപ്പോളി. എന്റെ കുട്ടികള്‍ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു' എന്നായിരുന്നു മത്സരശേഷം ഗട്ടൂസോ പറഞ്ഞത്.
നാപ്പോളിയുടെ സ്വന്തം സ്‌റ്റേഡിയമായ സാന്‍ പാളോയില്‍ മാര്‍ച്ച് അഞ്ചിനാണ് രണ്ടാം പാദ സെമി.