പ്രതീക്ഷയുടെ ഭാരമില്ലാതെ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തിനിറങ്ങുന്നു
ആറാമതുള്ള ഒഡീഷയുമായി അവരുടെ തട്ടകത്തില്‍ വൈകീട്ട് 7.30നാണ് മത്സരം...
നോക്കൗട്ട് സാധ്യതകളോ കിരീട പ്രതീക്ഷയോ ഇല്ല. തോറ്റാലും ജയിച്ചാലും ഏഴാമത് തന്നെ. അപ്പോള്‍ പിന്നെ അവസാന മത്സരം ജയിച്ച് സീസണ്‍ മാന്യമായി അവസാനിപ്പിക്കുമെന്ന പ്രതീക്ഷ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിലുള്ളൂ. ആറാമതുള്ള ഒഡീഷയുമായി അവരുടെ തട്ടകത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.
ഐ.എസ്.എല്ലിലെ ആറാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. 17 കളികളില്‍ നിന്നും 18 പോയിന്റ് മാത്രമായി ഏഴാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ഏഴെണ്ണം തോറ്റു ജയം നാലിലൊതുങ്ങി. തുടര്‍ച്ചയായി മൂന്നാം സീസണിലും നോക്കൗട്ടിലെത്താതെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മടക്കം.
ये à¤à¥€ पà¥�ें- കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എൽക്കോ ഷട്ടോരി മീഡിയവണിനോട്
കഴിഞ്ഞ മത്സരത്തില്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടാന്‍ എത്തുന്നത്. ആരാധകരുടെ പേരിലുള്ള പെരുമയൊക്കെ കളിയിലെ പോരായ്മകള്‍ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെട്ടു. തുടര്‍ച്ചയായ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയത് മറക്കാന്‍ ഗംഭീര പ്രകടനം തന്നെ വേണം.
പല കാര്യങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. 17 കളികളില്‍ നിന്നും 25 ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് നേടിയിട്ടുണ്ട്. മൂന്നാമതുള്ള ബംഗളൂരുവിനേക്കാള്‍(22) കൂടുതലാണിത്. എന്നാല്‍ ബംഗളൂരു 13 ഗോള്‍ മാത്രം വഴങ്ങിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലെത്തിയത് 28 ഗോളുകള്‍.
ये à¤à¥€ पà¥�ें- പ്രതിരോധ കോട്ട തീര്‍ക്കാന്‍ ടിരി ബ്ലാസ്റ്റേഴ്‌സിലേക്ക്
പ്രതിരോധത്തിലെ പ്രധാന താരങ്ങളെ പരിക്ക് വലച്ചത് കുറച്ചൊന്നുമല്ല ബ്ലാസ്റ്റേഴ്‌സിനെ അലട്ടിയത്. ടീമിന്റെ സ്ഥിരതയെ അത് വല്ലാതെ ബാധിച്ചു. അടുത്ത സീസണില്‍ ജംഷെഡ്പൂര്‍ ക്യാപ്റ്റനായിരുന്ന ടിരിയെ സ്വന്തം നിരയിലെത്തിച്ച് പ്രതിരോധത്തിന് കടുപ്പം കൂട്ടുകയാണ് ബ്ലാസ്‌റ്റേഴ്‌സും പരിശീലകന്‍ ഷട്ടോരിയും.