പഞ്ചാബിൽ നിന്നൊരു എമർജിങ് പ്ലെയർ; വനിതാ ഫുട്ബോളിലെ താരോദയമായി മനീഷ കല്യാൺ
ഇന്ത്യന്‍ വനിതാഫുട്ബാള്‍ ടീമില്‍ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളില്‍ മനീഷ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെ സ്ട്രൈക്കറാണ് മനീഷ.
ഇന്ത്യൻ വനിതാ ഫുട്ബോളിലെ പുത്തൻ താരോദയമാണ് മനീഷ കല്യാൺ. ദേശീയ വനിതാ ലീഗിലെ എമർജിങ് പ്ലെയറായി തെരഞ്ഞടുത്തതും ഈ പതിനെട്ടുകാരിയെ ആണ്. കഴിഞ്ഞ രണ്ടു സീസണുകളായി പഞ്ചാബി താരം ഗോകുലം കേരളക്ക് ഒപ്പമുണ്ട്.
ഉയരക്കൂടുതല്‍ കൊണ്ട് ബാസ്ക്കറ്റ് ബാേളിനെ സ്നേഹിച്ച പഞ്ചാബി പെണ്‍കുട്ടി. ഗ്രാമത്തിലെ ആണ്‍കുട്ടികള്‍ക്കൊപ്പം കാല്‍പന്തുകളി തുടങ്ങിയതോടെ പിന്നെ അവള്‍ ബാസ്ക്കറ്റ് ബോളിനെ മറന്നു. അങ്ങനെയാണ് മനീഷ കല്യാണ്‍ എന്ന ഫുട്ബോള്‍ താരം പിറക്കുന്നത്. ഇന്നിപ്പോള്‍ ഫുട്ബോള്‍ ആരാധകര്‍ ഉറ്റു നോക്കുന്ന താരമാണ് മനീഷ കല്യാണെന്ന ഈ പതിനെട്ടുകാരി.
മനീഷയുടെ ഇടം കാല്‍ ഷോട്ടുകള്‍ ഭേദിച്ച ഗോള്‍ മുഖങ്ങള്‍ നിരവധിയാണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ വനിതാലീഗിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് മനീഷയെ എമര്‍ജിംഗ് പ്ലയര്‍ ആയി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ വനിതാ ഫുട്ബാള്‍ ടീമില്‍ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളില്‍ മനീഷ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെ സ്ട്രൈക്കറാണ് മനീഷ. ഐ ലീഗില്‍ കഴിഞ്ഞ രണ്ട് സീസണില്‍ ഗോകുലം കേരളയുടെ താരമാണ് മനീഷ. വരും വര്‍ഷവും ഗോകുലത്തിനൊപ്പമുണ്ടാകും.