എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി

മാര്‍ച്ച് 21 മുതലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ...

Update: 2020-03-05 04:32 GMT

ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്മാര്‍ ഏറ്റുമുട്ടുന്ന എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. മാര്‍ച്ച് 21നാണ് എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. വിജയിക്കുന്ന ക്ലബുകള്‍ക്ക് 720000 പൗണ്ടാണ്(ഏകദേശം 6.8 കോടി രൂപ) സമ്മാന തുകയായി ലഭിക്കുക.

എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍

ഷെഫീല്‍ഡ് യുണൈറ്റഡ് * അഴ്‌സണല്‍

ന്യൂകാസില്‍ യുണൈറ്റഡ് * മാഞ്ചസ്റ്റര്‍ സിറ്റി

ലെസ്റ്റര്‍ സിറ്റി * ചെല്‍സി

(നോര്‍വിച്ച് സിറ്റി * ഡെര്‍ബി)* മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെയാണ് നേരിടുക. ലിവര്‍പൂളിനെ 2-0ത്തിന് തകര്‍ത്ത് എത്തുന്ന ചെല്‍സിയുടെ എതിരാളികള്‍ ലെസ്റ്റര്‍ സിറ്റിയാണ്. ബെര്‍മിഹാമിനെ തോല്‍പിച്ചാണ് ലെസ്റ്റര്‍ ക്വാര്‍ട്ടറിലെത്തിയത്.

Advertising
Advertising

പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തിനായി പൊരുതുന്ന ഷെഫീല്‍ഡ് യുണൈറ്റഡും അഴ്‌സണലും എഫ്.എ കപ്പ് ക്വാര്‍ട്ടറിലും കൊമ്പുകോര്‍ക്കും. പോര്‍ട്ട്‌സ്മൗത്തിനെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഗണ്ണേഴ്‌സിന്റെ വരവ്. അധിക സമയത്തേക്ക് നീണ്ട കളിയില്‍ റീഡിംഗിനെയാണ് ഷെഫീല്‍ഡ് യുണൈറ്റഡ് തോല്‍പിച്ചത്.

ഒരേയൊരു ക്വാര്‍ട്ടര്‍ മത്സരത്തിലെ എതിരാളികളെ മാത്രമാണ് തീരുമാനിക്കാനുള്ളത്. നോര്‍വിച്ച് സിറ്റി ഡെര്‍ബി കൗണ്ടി മത്സരത്തില്‍ ജയിക്കുന്നവരായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാനെത്തുക.

Tags:    

Similar News