മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് ക്വാര്‍ട്ടറില്‍
യുണൈറ്റഡിനായി ഒഡിയോണ്‍ ഇഗാലോ രണ്ട് ഗോള്‍ നേടി...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു, ഡെര്‍ബി കൗണ്ടിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. യുണൈറ്റഡിനായി ഒഡിയോണ്‍ ഇഗാലോ രണ്ട് ഗോള്‍ നേടി.
ये à¤à¥€ पà¥�ें- എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി
അവസാനത്തെ എട്ട് മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുതിക്കുന്നത്. ഇതില്‍ ആറിലും ഒരു ഗോള്‍ പോലും വഴങ്ങിയില്ല. ലൂക്ക ഷോയുടെ 33ആം മിനുറ്റിലെ ഗോളിലൂടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡെര്‍ബി കൗണ്ടിക്കെതിരെ ലീഡ് നേടിയത്. പിന്നീട് 41', 70' മിനുറ്റുകളില്‍ ഗോളുകള്‍ നേടി ഒഡിയോണ്‍ ഇഗാലോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-0ത്തിന് മുന്നിലെത്തിക്കുകയായിരുന്നു.
തുടര്‍ച്ചയായി ആറാം സീസണിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് ക്വാര്‍ട്ടറിലെത്തുന്നത്. 2016ലും 18ലും എഫ്.എ കപ്പ് ഫൈനലിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനത്തെ മൂന്നില്‍ രണ്ട് തവണയും ക്വാര്‍ട്ടറിലാണ് പുറത്തായത്. നോര്‍വിച്ച് സിറ്റിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്വാര്‍ട്ടറിലെ എതിരാളികള്‍.