കെ.പി.എല്‍ കിരീടം കേരള ബ്ലാസ്റ്റേഴ്‌സിന്

സഡന്‍ഡെത്തിലേക്ക് നീണ്ട ആവേശകരമായ ഫൈനലില്‍ 3-3(6-5)നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോകുലത്തെ തോല്‍പിച്ചത്...

Update: 2020-03-08 03:28 GMT

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്. സഡന്‍ ഡെത്തില്‍ 6-5നാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോകുലം കേരള എഫ്.സിയെ തോല്‍പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്നു വീതം ഗോളുകള്‍ അടിച്ച് സമനില പാലിച്ചിരുന്നു.

തുടക്കം മുതല്‍ ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും ഇഞ്ചോടിഞ്ച് പൊരുതിയാണ് മുന്നേറിയത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ 2-2നും നിശ്ചിത സമയത്ത് സ്‌കോര്‍ 3-3നും സമനിലയില്‍ അവസാനിച്ചു. അരമണിക്കൂര്‍ അധിക സമയത്തും സമനില അവസാനിപ്പിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. ഇതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്.

Advertising
Advertising

CHAMPIONS OF KERALA! 🏆 A thrilling finale comes to an end after a relentless fight from our boys! 💪 #YennumYellow #KeralaBlasters

Posted by Kerala Blasters on Saturday, March 7, 2020

ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് ഗോളുകള്‍ വീതം നേടിയതോടെ മത്സരം സഡന്‍ ഡെത്തിലേക്ക്. സഡന്‍ഡെത്തില്‍ ലെന്‍മിനലുന്‍ ഡൗങ്കല്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി. എന്നാല്‍ ഗോകുലത്തിന്റെ സൂപ്പര്‍താരം എമില്‍ ബെന്നിക്ക് നിര്‍ണ്ണായക നിമിഷത്തില്‍ പിഴച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ജേതാക്കളായി. ആദ്യമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കെ.പി.എല്‍ കിരീടം നേടുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി ആറോളം വിവിധ സ്റ്റേഡിയങ്ങളില്‍ നടന്ന കെ.പി.എലില്‍ രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് മാറ്റുരച്ചത്.

Tags:    

Similar News