എവര്‍ട്ടണും ആഞ്ചലോട്ടിക്കും ചെല്‍സിയുടെ ഷോക്ക്
ആഞ്ചലോട്ടിയുടെ പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ചെല്‍സി മുന്‍ പരിശീലകന് സമ്മാനിച്ചത്...
2011ല്‍ ചെല്‍സി പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷം ആദ്യമായാണ് ആഞ്ചലോട്ടി സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജിലെത്തിയത്. എവര്‍ട്ടണ്‍ പരിശീലകനായെത്തിയ ആഞ്ചലോട്ടിയെ നാല് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പിച്ചത്. ചെല്‍സിക്കായി മേസണ്‍ മൗണ്ട്, പെഡ്രോ, വില്ലിയന്‍, ജിറൗഡ് എന്നിവരാണ് ഗോള്‍ നേടിയത്.
ये à¤à¥€ पà¥�ें- എഡേഴ്‌സന്റെ പിഴവുകള്‍ക്ക് വലിയ വില നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി
പരിശീലകന്‍ ലംപാര്‍ഡിന്റെ വിശ്വാസം ഒരിക്കല്‍കൂടി യുവനിര കാത്ത മത്സരത്തില്‍ തികച്ചും ഏകപക്ഷീയമായിരുന്നു ചെല്‍സിയുടെ വിജയം. മത്സരത്തില്‍ ആകെ ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് എവര്‍ട്ടണ് തൊടുക്കാനായത്. 'സര്‍വ്വതും പിഴച്ചു' എന്നായിരുന്നു അറുപതുകാരനായ ആഞ്ചലോട്ടി മത്സരശേഷം പ്രതികരിച്ചത്.
2015ല്‍ റയല്‍ മാഡ്രിഡ് പരിശീലകനായിരിക്കെ അത്‌ലറ്റികോ മാഡ്രിഡിനോട് ഏകപക്ഷീയമായ നാല്‌ഗോളുകള്‍ക്ക് തോറ്റതായിരുന്നു ആഞ്ചലോട്ടിയുടെ പരിശീലക ജീവിതത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി. ഇതിനൊപ്പം മറ്റൊരു നാണക്കേടിന്റെ ചരിത്രം കൂടി എഴുതി ചേര്‍ത്താണ് മുന്‍ പരിശീലകനെ ചെല്‍സി യാത്രയാക്കിയത്.
48 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്താണ്. ആസ്റ്റന്‍വില്ലക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. അവസാന മൂന്ന് മത്സരങ്ങളില്‍ ജയിക്കാനാവാത്ത എവര്‍ട്ടണ് അടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളാണ് എതിരാളികള്‍.