പ്രീമിയര്‍ ലീഗിലും കൊറോണ ഭീതി, മാഞ്ചസ്റ്റര്‍ സിറ്റി അഴ്‌സണല്‍ മത്സരം നീട്ടി
കോവിഡ് 19 സ്ഥിരീകരിച്ച ഒളിംപിയാക്കോസ് ഉടമയുമായി അഴ്‌സണല്‍ ടീം സ്റ്റാഫ് സമ്പര്‍ക്കത്തിലായിരുന്നതാണ് പ്രീമിയര്‍ ലീഗ് മത്സരം നീട്ടിവെക്കാന്‍ കാരണമായത്...
കൊറോണ ആശങ്കയെ തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി അഴ്‌സണല്‍ മത്സരം നീട്ടി. അഴ്‌സണല്‍ സ്റ്റാഫില്‍ പലരും ഒളിംപിയാക്കോസ് ഉടമ എവാഞ്ചലോസ് മരിനാക്കിസുമായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നതാണ് ആശങ്കക്കിടയാക്കിയത്. എവാഞ്ചലോസ് മരിനാക്കിസിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ये à¤à¥€ पà¥�ें- ഒളിംപിയാക്കോസ് ഉടമക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റി മത്സരം നീട്ടിവെക്കുന്നതെന്നാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. യുവേഫ യൂറോപ ലീഗില്‍ 13 ദിവസങ്ങള്‍ക്ക് മുമ്പ് ഒളിംപിയാക്കോസ് അഴ്‌സണലുമായി കളിച്ചിരുന്നു. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. അഴ്‌സണല്‍ കളിക്കാരും സ്റ്റാഫുമായി ഗ്രീക്ക് ക്ലബ് ഉടമ ഈ അവസരത്തിലാണ് അടുത്ത് ഇടപഴകിയത്. രണ്ട് ആഴ്ച്ചയാണ് കൊറോണ വൈറസ് ഉള്ളിലെത്തിയാല്‍ ലക്ഷണങ്ങള്‍ പുറത്തു കാണിക്കാനുള്ള പരമാവധി സമയപരിധി.
അതേസമയം പ്രീമിയര്‍ ലീഗിലെ മറ്റു മത്സരങ്ങള്‍ മാറ്റിവെക്കാന്‍ ഇതുവരെ സാധ്യതയില്ല. മരിനാക്കിസിന് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ അഴ്‌സണല്‍ സ്റ്റാഫില്‍ ചിലര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കാണിച്ചതായി അഴ്‌സണല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മരിനാക്കിസുമായി അടുത്ത് ഇടപഴകിയ കളിക്കാരേയും സ്റ്റാഫിനേയും മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റെയ്ന്‍ ചെയ്യുമെന്നാണ് സൂചന.