കോവിഡ്-19; ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റി
ആഴ്സണല്‍ താരങ്ങള്‍ നിരീക്ഷണത്തില്‍
Update: 2020-03-11 14:28 GMT
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബുധനാഴ്ച്ച നടക്കാനിരുന്ന ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിവെച്ചു.
യൂറോപ്പ് ലീഗില്‍ അടുത്തു നടന്ന ആഴ്‌സണല്‍-ഒളിമ്പിയാക്കോസ് മത്സരം കാണാന്‍ ഇംഗ്ലീഷ് ക്ലബ്ബ് നോട്ടിങ്ഹാം ഫോറസ്റ്റ്, ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസ് എന്നിവയുടെ ഉടമ ഇവാന്‍കാസ് മാരിനിക്കോസ് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഇദ്ദേഹത്തിന് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരം മാറ്റിയത്.
ഇദ്ദേഹം ആഴ്സണല്‍ താരങ്ങളുമായി ഇടപഴകിയിരുന്നു. ഇതോടെ ഇരുടീമിലേയും താരങ്ങള്‍ നിരീക്ഷണത്തിലാണ്.