യുവെന്റസ് താരത്തിന് കൊറോണ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍
ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ ഡിഫന്‍ഡര്‍ ഡാനിയേല്‍ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ നിരീക്ഷണത്തില്‍.
ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ ഡിഫന്‍ഡര്‍ ഡാനിയേല്‍ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ നിരീക്ഷണത്തില്‍. ദിവസങ്ങള്‍ക്കു മുമ്പ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന യുവെന്റസ് - ഇന്റര്‍ മിലാന്‍ മത്സരത്തിലെ വിജയത്തിനുശേഷം യുവെന്റസ് നടത്തിയ വിജയാഘോഷത്തില്‍ താരങ്ങള്‍ക്കൊപ്പം റുഗാനിയും പങ്കെടുത്തിരുന്നു. ഇതാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെടെയുള്ള താരങ്ങളെ നിരീക്ഷണത്തിന് വിധേയമാക്കുന്നത്.
അതേസമയം റുഗാനിയെ ഐസൊലേഷനിലേക്കു മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി ക്ലബ് അറിയിച്ചു. എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കി.
അതിവേഗത്തിലാണ് ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചത്. ഇറ്റലിയില്‍ 12000 പേര്‍ക്കെങ്കിലും കൊറോണ ബാധിച്ചിട്ടുണ്ട്. ഇതില്‍ 827 പേര്‍ മരിച്ചു. കൊറോണ ഭീതിയില്‍ സീരി എ സീസണ്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. അങ്ങനെ വന്നാല്‍ സീസണില്‍ ചാമ്പ്യന്‍ പട്ടം ഒഴിവാക്കാനോ നിലവിലെ പോയിന്റ് നില വെച്ച് കിരീടം നല്‍കാനോ ആണ് സാധ്യത.