യുവന്റസില്‍ ക്രിസ്റ്റ്യാനോയുടെ സഹതാരത്തിന് കൊറോണ
ഒളിംപിയാക്കോസ് ഉടമക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഫുട്‌ബോള്‍ ലോകത്ത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ പ്രതിരോധക്കാരന് കൊറോണയുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്...
യുവന്റസ് പ്രതിരോധതാരം ഡാനിയേല റുഗാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അസുഖം സ്ഥിരീകരിച്ച കളിക്കാരനെ നിയമം അനുശാസിക്കും വിധം ക്വാറന്റെയന്‍ ചെയ്തിട്ടുണ്ടെന്ന് സീരി എ ക്ലബ് വ്യക്തമാക്കി. കൊവിഡ് 19 പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ ഏപ്രില്‍ മൂന്നു വരെ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
യുവന്റസിനുവേണ്ടി സീസണില്‍ ഏഴ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് 25കാരനായ റുഗാനി. ഇന്റര്‍മിലാനെ 2-0ത്തിന് യുവന്റസ് തോല്‍പിച്ച മത്സരത്തില്‍ റുഗാനി പകരക്കാരുടെ ബെഞ്ചിലായിരുന്നു. ഈ മത്സരം അടക്കം സീരി എയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.
സീരി എ നേടിയ യുവന്റസ് ടീമില്‍ അംഗമായിരുന്നു റുഗാനി. ഏഴ് തവണ ഇറ്റലിക്ക് വേണ്ടി കളിച്ചിട്ടുള്ള റുഗാനി 2018ലാണ് അവസാനമായി ദേശീയ ടീമിലെത്തിയത്. ഇന്ററിനെതിരായ മത്സരശേഷം സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രം റുഗാനി പുറത്തുവിട്ടിരുന്നു.
ये à¤à¥€ पà¥�ें- ഒളിംപിയാക്കോസ് ഉടമക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
അതിവേഗത്തിലാണ് ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചത്. ഇറ്റലിയില്‍ 12000 പേര്‍ക്കെങ്കിലും കൊറോണ ബാധിച്ചിട്ടുണ്ട്. ഇതില്‍ 827 പേര്‍ മരിച്ചു. കൊറോണ ഭീതിയില്‍ സീരി എ സീസണ്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. അങ്ങനെ വന്നാല്‍ സീസണില്‍ ചാമ്പ്യന്‍ പട്ടം ഒഴിവാക്കാനോ നിലവിലെ പോയിന്റ് നില വെച്ച് കിരീടം നല്‍കാനോ ആണ് സാധ്യത.
ഗ്രീക്ക് ഫുട്‌ബോള്‍ ക്ലബായ ഒളിംപിയാക്കോസിന്റെ ഉടമ എവാഞ്ചലോസ് മരിനാക്കിസിന് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവുമായി ഇടപഴകിയ സ്വന്തം ടീമിലേയും അഴ്‌സണല്‍ ടീമിലെ സ്റ്റാഫ് അംഗങ്ങളും ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. പ്രീമിയര്‍ ലീഗില്‍ അഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റി മത്സരം നീട്ടിവെക്കുകയും ചെയ്തു. യൂറോപ്പിലെ ഫുട്‌ബോളില്‍ കൂടുതല്‍ ഭീതിപരത്തിക്കൊണ്ടാണ് യുവന്റസ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.