താരത്തിന് കോവിഡെന്ന് സംശയം; എവര്‍ട്ടണ്‍ ടീമിനെ ക്വാറന്റൈന്‍ ചെയ്തു
17 ന് ലീഗില്‍ ലിവര്‍പൂളിനെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് എവര്‍ട്ടണ്‍ താരങ്ങളും ക്വാറന്റൈനിലായത്.
ഫുട്ബോള്‍ ലോകം കൊറോണ ഭീതിയില്‍ അമരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒരു ടീമിനെ കൂടി ക്വാറന്റൈന്‍ ചെയ്തതായി റിപ്പോര്‍ട്ട്. എവര്‍ട്ടണ്‍ ടീമിനെയും സ്റ്റാഫുകളെയുമാണ് ക്വാറന്റൈന്‍ ചെയ്തതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഴ്സണല്‍, ചെല്‍സി താരങ്ങളും സ്റ്റാഫുകളും നിരീക്ഷണത്തിലാണെന്ന് നേരത്തെ ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റക്ക് കോവിഡ് 19 സ്ഥിരീകരിച്ച വിവരം ആഴ്‌സണല്‍ തന്നെയാണ് ഔദ്യോഗിക വെബ് സൈറ്റ് വഴി പുറംലോകത്തെ അറിയിച്ചത്. ചെല്‍സിയുടെ 19 കാരന്‍ വിങ്ങര്‍ കാലും ഹഡ്‌സണ്‍ ഒഡോയിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരു ക്ലബുകളും വിവരം സ്ഥിരീകരിക്കുകയും മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
ये à¤à¥€ पà¥�ें- അഴ്‌സണല്‍ പരിശീലകനും ചെല്‍സി താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു
ഇതിന് പിന്നാലെയാണ് എവര്‍ട്ടണിന്റെ ഒരു താരം കോവിഡ് 19 ന്റെ നിഴലിലായത്. ഇതോടെയാണ് താരങ്ങളെയും സ്റ്റാഫുകളെയും ക്വാറന്റൈന്‍ ചെയ്തത്. 17 ന് ലീഗില്‍ ലിവര്‍പൂളിനെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് എവര്‍ട്ടണ്‍ താരങ്ങളും ക്വാറന്റൈനിലായത്. അതേസമയം, ഏതു താരത്തിനാണ് കോവിഡ് ലക്ഷണങ്ങളുള്ളതെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.