സലയുടെ മരണം; വിമാനം പറത്തിയ പൈലറ്റിന് ലൈസന്‍സ് ഇല്ലായിരുന്നു

പൈലറ്റിന്റെ പരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 1984ലായിരുന്നു സല സഞ്ചരിച്ചിരുന്ന ഒറ്റ എഞ്ചിന്‍ വിമാനം നിര്‍മ്മിച്ചത്...

Update: 2020-03-14 11:08 GMT

അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൈലറ്റിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി അന്വേഷണ സംഘത്തിന്റ കണ്ടെത്തല്‍. സല സഞ്ചരിച്ചിരുന്ന വിമാനം പറത്തിയ പൈലറ്റിന് ആവശ്യമായ ലൈസന്‍സ് ഇല്ലായിരുന്നുവെന്നാണ് വിമാനാപകടം അന്വേഷിച്ച എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) കണ്ടെത്തിയിരിക്കുന്നത്.

2019 ജനുവരി 21ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം ഇംഗ്ലീഷ് ചാനലിന് മുകളിലാണ് സല സഞ്ചരിച്ച ചെറുവിമാനം തകര്‍ന്നുവീണത്. പൈലറ്റിന്റെ പരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിമാനത്തിന് അംഗീകൃത കൊമേഷ്യല്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു.

Advertising
Advertising

പരിചയ സമ്പന്നനായ പൈലറ്റിന് ഒപ്പം പറക്കാനുള്ള അമച്വര്‍ ലൈസന്‍സ് മാത്രമേ പൈലറ്റിന് ഉണ്ടായിരുന്നുള്ളൂ. രാത്രിയില്‍ വിമാനം പറത്താനാവശ്യമായ പരിശീലനം പൈലറ്റ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഒറ്റ എഞ്ചിനുള്ള പൈപ്പര്‍ പി.എ46 മാലിബു എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

അര്‍ജന്റീനക്കാരനായിരുന്ന സല അപകടത്തിന് ദിവസങ്ങള്‍ മുമ്പ് കാര്‍ഡിഫ് സിറ്റിയുമായി 19 ദശലക്ഷം ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരുന്നു. ഫ്രാന്‍സിലെ എഫ്.സി നാന്റെസിന്റെ മുന്നേറ്റക്കാരനായിരുന്നു 29കാരനായിരുന്ന സല. പുതിയ ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ പങ്കെടുക്കാനായി പോകും വഴിയായിരുന്നു അപകടവും ദാരുണമായ മരണവും.

Tags:    

Similar News