2021ലെ യൂറോ കപ്പിന് പേര് യൂറോ 2020, ഒടുവില്‍ മണ്ടത്തരം തിരുത്തി യുവേഫ
2021ല്‍ ടൂര്‍ണ്ണമെന്റ് നടന്നാലും യൂറോ 2020 എന്നാണ് അറിയപ്പെടുകയെന്നായിരുന്നു ആദ്യം യുവേഫ അറിയിച്ചിരുന്നത്...
കൊറോണ വൈറസ് യൂറോപിലും ലോകത്തും പടര്‍ന്നു പിടിച്ചതോടെയായിരുന്നു യൂറോ കപ്പ് യുവേഫ മാറ്റിവെച്ചതായി പ്രഖ്യാപിച്ചത്. 2021ലേക്ക് യൂറോ കപ്പ് മാറ്റിയെന്ന് അറിയിച്ചപ്പോഴും ഒരു മണ്ടത്തരം യുവേഫക്ക് പറ്റിയിരുന്നു. 2021ല്‍ ടൂര്‍ണ്ണമെന്റ് നടന്നാലും യൂറോ 2020 എന്നാണ് അറിയപ്പെടുകയെന്നായിരുന്നു ആദ്യം യുവേഫ അറിയിച്ചിരുന്നത്.
ये à¤à¥€ पà¥�ें- കൊറോണ ഭീതിക്കിടയിലും പരിശീലനം പുനരാരംഭിക്കാന്‍ ഇറ്റാലിയന്‍ ക്ലബ് നാപോളി
2020 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് ഒരു വര്‍ഷത്തേക്കാണ് നീട്ടിയിരുന്നത്. ഒരുവര്‍ഷം നീട്ടിയെങ്കിലും ടൂര്‍ണ്ണമെന്റ് യൂറോ 2021 എന്നാണ് അറിയപ്പെടുകയെന്ന് യുവേഫ വെള്ളിയാഴ്ച്ച ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇതിലെ മണ്ടത്തരം ബോധ്യപ്പെട്ട യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മറുട്വീറ്റ് ഇടുകയും ചെയ്തു.
മുന്‍ ട്വീറ്റില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച യുവേഫ 2021ലെ ടൂര്‍ണ്ണമെന്റിന്റെ പേര് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞാണ് തടിയൂരിയിരിക്കുന്നത്.
യോഗ്യത നേടിയ 24 രാജ്യങ്ങളാണ് യൂറോ കപ്പില്‍ പങ്കെടുക്കുക. ഇതില്‍ നാല് ടീമുകളെ തീരുമാനിക്കാനുള്ള മത്സരങ്ങള്‍ ഇനിയും നടക്കാനുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി അനുകൂലമെങ്കില്‍ ജൂണില്‍ ആ മത്സരങ്ങള്‍ നടക്കുമെന്നും യുവേഫ അറിയിച്ചിട്ടുണ്ട്.