ഡിബാലക്കും മല്‍ദീനിക്കും കൊറോണ സ്ഥിരീകരിച്ചു
പൗലോ ഡിബാലക്കും പെണ്‍സുഹൃത്ത് ഡാനിയേല റുഗാനിക്കും മുന്‍ ഇറ്റലി ക്യാപ്റ്റന്‍ പാലോ മല്‍ദീനിക്കും മകന്‍ ഡാനിയേലിനുമാണ് കൊറോണ സ്ഥിരീകരിച്ചത്...
യുവന്റസിന്റെ അര്‍ജന്റീന സൂപ്പര്‍താരം പൗലോ ഡിബാലക്കും മുന്‍ ഇറ്റലി ക്യാപ്റ്റന്‍ പാലോ മല്‍ദീനിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തനിക്കും പെണ്‍സുഹൃത്തിനും കോവിഡ് 19 സ്ഥിരീകരിച്ച വിവരം ഡിബാല തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 51കാരനായ മല്‍ദീനിക്കും മകനും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
എ.സി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടറാണ് 51കാരനായ മല്‍ദീനി. അദ്ദേഹത്തിനും 18കാരനായ മകന്‍ ഡാനിയേലിനുമാണ് കൊറോണ വൈറസ് പോസിറ്റീവായിരിക്കുന്നത്. എ.സി മിലാന്‍ തന്നെയാണ് മല്‍ദീനിയുടെ രോഗവിവരം ഔദ്യോഗിമായി പുറത്തുവിട്ടത്. എ.സി മിലാന്റെ ഫസ്റ്റ് ടീമിനൊപ്പം പരിശീലിക്കുകയായിരുന്ന ഡാനിയേല്‍. ഇരുവരേയും രണ്ട് ആഴ്ച്ച വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊറോണ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. നേരത്തെ പ്രതിരോധക്കാരന്‍ ഡാനിയേല റുഗാനിക്കും ഫ്രാന്‍സിന്റെ ലോകകപ്പ് നേടിയ ടീം അംഗമായ ബ്ലേയ്‌സ് മറ്റൗഡിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.
അര്‍ജന്റീനയിലെ ഗായികയും നടിയും മോഡലുമാണ് ഡിബാലയുടെ സുഹൃത്തായ ഒറിയാന സബാട്ടിനി. 1990ല്‍ യു.എസ് ഓപണ്‍ നേടിയ ടെന്നീസ് താരം ഗബ്രിയേല സബാട്ടിനിയുടെ അനന്തരവള്‍ കൂടിയാണ് ഒറിയാന.