കൊറോണ കാലത്ത് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് പ്രീമിയര്‍ ലീഗ് ക്ലബ്
ബാഴ്‌സലോണ ടീം അംഗങ്ങളുടെ ശമ്പളം 70 ശതമാനം കുറക്കണമെന്ന് ക്ലബ് അധികൃതര്‍ നിര്‍ദേശിച്ചതും കളിക്കാരില്‍ ഒരു വിഭാഗം എതിര്‍ത്തതും വാര്‍ത്തയായിരുന്നു...
ലോകമെങ്ങുമുള്ള വിവിധ ടൂര്‍ണ്ണമെന്റുകളുടെ കൂട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും നീട്ടിവെച്ചിരിക്കുകയാണ്. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. പ്രീമിയര്‍ ലീഗ് ക്ലബായ ബേണ്‍ലിയാണ് ഈ ദുരിതകാലത്ത് വീട്ടിലിരിക്കേണ്ടി വന്ന എല്ലാ ജീവനക്കാര്‍ക്കും പൂര്‍ണ്ണമായും ശമ്പളം നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.
മത്സരങ്ങള്‍ ഉള്ള ദിവസങ്ങളിലും അല്ലാത്ത ദിവസങ്ങളിലും ക്ലബിനുവേണ്ടി ജോലിയെടുത്ത എല്ലാ ജീവനക്കാരും അടക്കമുള്ളവര്‍ക്ക് ശമ്പളം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 'ഈ പരീക്ഷണകാലത്ത് ഞങ്ങളുടെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് ക്ലബിന്റെ തീരുമാനം'ബേണ്‍ലി ചീഫ് എക്‌സിക്യൂട്ടീവ് നീല്‍ ഹാര്‍ട്ട് പറഞ്ഞു.
ये à¤à¥€ पà¥�ें- ശമ്പളം 70% കുറക്കാന്‍ ബാഴ്‌സലോണ, എതിര്‍പ്പുമായി കളിക്കാര്‍
ഈ സീസണില്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിയ സമയത്ത് പോയിന്റ് ടേബിളില്‍ പത്താമതാണ് ബേണ്‍ലിയുള്ളത്. ഇനി ഒമ്പത് മത്സരങ്ങള്‍ കൂടിയാണ് സീസണില്‍ ബാക്കിയുള്ളത്. തുടര്‍ച്ചയായി നാലാം സീസണിലാണ് ബേണ്‍ലി പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്.
യൂറോപിലെ പല ക്ലബുകളും മത്സരങ്ങളും വരുമാനവുമില്ലെന്ന പേരില്‍ ജീവനക്കാരുടേയും കളിക്കാരുടേയും വേതനം വെട്ടിക്കുറിക്കാന്‍ ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ബേണ്‍ലിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രധാന 20 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളുടെ യോഗം അടുത്തമാസം മൂന്നിന് ചേരാന്‍ നിശ്ചയിച്ചിരിക്കുകയാണ്.
തങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ആയിരം ടിക്കറ്റുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി നല്‍കാന്‍ ബ്രിങ്ടണ്‍ ആന്റ് ബേണ്‍മൗത്ത് ബുധനാഴ്ച്ച തീരുമാനിച്ചിരുന്നു. കൊറോണ വൈറസിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന ധീര പോരാട്ടത്തിന് സമ്മാനമായിട്ടാണ് ക്ലബിന്റെ നപടി. പ്രീമിയര്‍ ലീഗ് ഭാവിയില്‍ പുനരാരംഭിക്കുന്ന മുറക്കായിരിക്കും ടിക്കറ്റുകള്‍ നല്‍കുക.