‘ഉള്ളിലെന്തോ കടന്നെന്ന് തോന്നി’ കൊറോണ അനുഭവം പങ്കുവെച്ച് അഴ്‌സണല്‍ പരിശീലകന്‍
അര്‍ട്ടേറ്റക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പ്രീമിയര്‍ ലീഗിലെ അഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിയത്. വൈകാതെ പ്രീമിയര്‍ ലീഗ് അടക്കം യൂറോപിലെ കായിക മത്സരങ്ങളെല്ലാം മാറ്റി...
എത്രവേഗത്തിലാണ് കൊറോണ വൈറസ് പടരുന്നത് എന്ന ആശങ്ക ഉറപ്പിക്കുന്നതായിരുന്നു പ്രീമിയര്‍ ലീഗ് ടീം അഴ്‌സണലിന്റെ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവം. ഈ മാസം തുടക്കത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹം ഇപ്പോള്‍ പൂര്‍ണ്ണമായും സുഖംപ്രാപിച്ചിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ചതും തുടര്‍ന്നുണ്ടായ അനുഭവങ്ങളുമാണ് അര്‍ട്ടേറ്റ അഴ്‌സണല്‍ ക്ലബിന്റെ വെബ്‌സൈറ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അര്‍ട്ടേറ്റക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് അഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരം നീട്ടിവെക്കാനുള്ള വലിയ തീരുമാനമെടുത്തത്. കൊറോണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ഭീഷണിയാകുമെന്നതിന്റെ ആശങ്കയായിരുന്നു ഈ തീരുമാനത്തിലേക്ക് നയിച്ചത്. വൈകാതെ പ്രീമിയര്‍ ലീഗ് അടക്കമുള്ള യൂറോപിലെ കായിക മത്സരങ്ങളെല്ലാം മാറ്റിവെക്കപ്പെട്ടു.
ये à¤à¥€ पà¥�ें- ഒളിംപിയാക്കോസ് ക്ലബ് ഉടമയുടെ കോവിഡ് 19 ഭേദമായി
ഫുട്‌ബോള്‍ ലോകത്തിന് കൊറോണ വൈറസ് നല്‍കിയ അപായസൂചനയായിരുന്നു അര്‍ട്ടേറ്റയുടെ രോഗം. ഇതിന്റെ ഗൗരവം കൃത്യമായി മനസിലാക്കി കടുത്ത തീരുമാനമെടുക്കാന്‍ അര്‍ട്ടേറ്റക്കും അഴ്‌സണലിനും കഴിഞ്ഞത് കൊറോണയുടെ വ്യാപനത്തിന്റെ ചങ്ങല കളിക്കാരിലേക്ക് നീളുന്നത് തടഞ്ഞിരുന്നു. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസ് ഉടമ എവാഞ്ചലോസ് മരിനാക്കിസിന് നേരത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഒളിംപിയാക്കോസുമായുള്ള അഴ്‌സണലിന്റെ മത്സരശേഷമാണ് അര്‍ട്ടേറ്റക്ക് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.
'മരിനാകിസിന്റെ രോഗം സ്ഥിരീകരിച്ചതോടെ അഴ്‌സണല്‍ അധികൃതര്‍ കളിക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ തന്നെ ചില അസ്വസ്ഥതകള്‍ പ്രകടമായിരുന്നു. എന്തോ ശരീരത്തിനുള്ളില്‍ കടന്നതു പോലുള്ള തോന്നലായിരുന്നു അത്' അര്‍ട്ടേറ്റ പറയുന്നു.
ये à¤à¥€ पà¥�ें- ഇനി ജിയോ, എയര്‍ടെല്‍ ആപ്പുകളില്‍ നിന്നും കോവിഡ് ലക്ഷണങ്ങള്‍ പരിശോധിക്കാം
തൊട്ടടുത്ത ദിവസമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരം. തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെങ്കില്‍ മത്സരം നടക്കുകയാണെങ്കില്‍ കളിക്കാരിലേക്കും എതിര്‍ ടീമിലേക്കു പോലും ഇത് പകരാനുണ്ടെന്ന് തിരിച്ചറിഞ്ഞാണ് അര്‍ട്ടേറ്റ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. അഴ്‌സണല്‍ ക്ലബ് അധികൃതരുടെ അടിയന്തര യോഗം വിളിച്ച് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കി. ഇതോടെയാണ് അഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.
ये à¤à¥€ पà¥�ें- കോവിഡ്-19; ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം മാറ്റി
'സാധാരണ വൈറസ് ശരീരത്തിലെത്തിയാല്‍ നമുക്ക് തോന്നുന്നതെല്ലാം എനിക്കും തോന്നി. മൂന്നോ നാലോ ദിവസമായിരുന്നു പ്രധാനമായും അസ്വസ്ഥതകളുണ്ടായിരുന്നത്. പനിയും വരണ്ട ചുമയുമുണ്ടായി. നെഞ്ചിലും ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു'അര്‍ട്ടേറ്റ പറയുന്നു.
വീട്ടിലുള്ളവരെ ഓര്‍ത്തായിരുന്നു അപ്പോഴും ആശങ്കയെന്ന് മൂന്ന് കുഞ്ഞുങ്ങളുടെ പിതാവായ അര്‍ട്ടേറ്റ പറയുന്നു. കുടുംബത്തിലെ പ്രായമുള്ളവര്‍ക്കാര്‍ക്കും തന്നില്‍ നിന്നും രോഗം പകര്‍ന്നില്ലെന്നത് വലിയ ആശ്വാസമായെന്നും അര്‍ട്ടേറ്റ കൂട്ടിച്ചേര്‍ത്തു.