കളിക്കാരുടെ എതിര്‍പ്പുകള്‍ക്കിടയിലും പ്രതിഫലം കുറക്കാനുള്ള തീരുമാനവുമായി ബാഴ്‌സലോണ
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കളിക്കാര്‍ പരസ്യമായി എതിര്‍പ്പിനോ നിയമപരമായ നടപടികള്‍ക്കോ മുതിരില്ലെന്നാണ് ബാഴ്‌സ അധികൃതരുടെ കണക്കുകൂട്ടല്‍...
കളിക്കാരും ജീവനക്കാരും അടക്കമുള്ളവരുടെ പ്രതിഫലം വെട്ടിക്കുറിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ലാലിഗ ക്ലബ് ബാഴ്‌സലോണ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുമാനം നിലച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടിയെന്നാണ് ക്ലബിന്റെ വിശദീകരണം. കൊറോണ കാലത്ത് താത്കാലികമായാണ് പ്രതിഫലത്തില്‍ കുറവ് വരുത്തുക.
ലാലിഗയും ചാമ്പ്യന്‍സ് ലീഗും ഉള്‍പടെയുള്ള യൂറോപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നീട്ടിവെച്ചിരിക്കുകയാണ്. നിലവിലെ സീസണ്‍ എങ്ങനെയാണ് പൂര്‍ത്തിയാക്കാനാവുക എന്നകാര്യത്തില്‍ പോലും നിലവില്‍ നിശ്ചയമില്ല. ഈ വിഷമം പിടിച്ച സാഹചര്യം കണക്കിലെടുത്താണ് പ്രതിഫലം കുറക്കുന്നതെന്നാണ് ബാഴ്‌സലോണ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ये à¤à¥€ पà¥�ें- ശമ്പളം 70% കുറക്കാന്‍ ബാഴ്‌സലോണ, എതിര്‍പ്പുമായി കളിക്കാര്‍
ബാഴ്‌സലോണ അടക്കമുള്ള ഫുട്‌ബോള്‍ ക്ലബുകളുടെ വരുമാനമാര്‍ഗ്ഗങ്ങളെല്ലാം ഏതാണ്ട് അടഞ്ഞിരിക്കുകയാണ്. പ്രതിവാരം ആയിരക്കണക്കിന് പേര്‍ വന്നു കാണുന്ന ബാഴ്‌സലോണ മ്യൂസിയവും തുറക്കുന്നില്ല. മത്സരങ്ങള്‍ നടക്കാത്തതിനാല്‍ സ്‌റ്റേഡിയത്തില്‍ നിന്നുമുള്ള വരുമാനവുമില്ല. കൊറോണ വൈറസ് ഇപ്പോഴും സംഹാരം തുടരുന്ന സ്‌പെയിനില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണവുമാണ്. കോവിഡ് 19 മരണസംഖ്യയില്‍ ഇറ്റലിക്ക് മാത്രം പിന്നിലാണ് സ്‌പെയിന്‍.
പ്രതിഫലം കുറക്കുന്നതിനെക്കുറിച്ച് ബാഴ്‌സലോണയിലെ മുതിര്‍ന്ന താരങ്ങളുമായി ക്ലബ് പ്രസിഡന്റ് തന്നെ സംസാരിച്ചിരുന്നു. ബാഴ്‌സലോണയിലെ മുതിര്‍ന്ന താരങ്ങളായ ലയണല്‍ മെസി, സെര്‍ജിയോ ബുഷ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബ, സെര്‍ജി റോബര്‍ട്ടോ എന്നിവരുമായാണ് പ്രസിഡന്റ് ബര്‍ട്ടോമു സംസാരിച്ചത്. തുടക്കത്തില്‍ കളിക്കാര്‍ പ്രതിഫലം കുറക്കാന്‍ സന്നദ്ധമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 70 ശതമാനം ശമ്പളം കുറക്കുമെന്ന് അധികൃതര്‍ അറിയിച്ചതോടെ ഒരുവിഭാഗം കളിക്കാര്‍ എതിര്‍പ്പുമായി എത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ये à¤à¥€ पà¥�ें- കൊറോണ കാലത്ത് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് പ്രീമിയര്‍ ലീഗ് ക്ലബ്
അതേസമയം പ്രതിഫലത്തില്‍ എത്രത്തോളമാണ് കുറവുവരുത്തുന്നതെന്ന് ഇപ്പോള്‍ ബാഴ്‌സലോണ പുറത്തുവിട്ടിട്ടില്ല. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കളിക്കാര്‍ പരസ്യമായി എതിര്‍പ്പിനോ നിയമപരമായ നടപടികള്‍ക്കോ മുതിരില്ലെന്നാണ് ബാഴ്‌സ അധികൃതരുടെ കണക്കുകൂട്ടല്‍. ബാഴ്‌സലോണയുടെ പ്രധാന ടീമിലെ താരങ്ങളുടെ മാത്രം വാര്‍ഷിക ശമ്പളം ഏതാണ്ട് 4100 കോടിയിലേറെയാണ്.
ബാഴ്‌സലോണക്ക് പിന്നാലെ പ്രീമിയര്‍ ലീഗിലെ പ്രധാന 20 ക്ലബുകളുടെ ഉടമകളും കളിക്കാരുടെ വേതനം കുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നിനാണ് ഈ ചര്‍ച്ച നടക്കുക. അതേസമയം ഈ ദുരിതകാലത്ത് വീട്ടിലിരിക്കേണ്ടി വന്ന എല്ലാ ജീവനക്കാര്‍ക്കും പൂര്‍ണ്ണ ശമ്പളം നല്‍കുമെന്ന് പ്രീമിയര്‍ ലീഗ് ക്ലബായ ബേണ്‍ലി അറിയിച്ചിരുന്നു.