റയല്‍ മാഡ്രിഡ് സ്വന്തം സ്റ്റേഡിയം ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണകേന്ദ്രമാക്കുന്നു
ഈ ദുരിതകാലത്ത് സാന്റിയാഗോ ബെര്‍ണബൂവിനെ മരുന്നുകളുടേയും ആരോഗ്യവകുപ്പിനുള്ള അവശ്യസാധനങ്ങളുടേയും സംഭരണകേന്ദ്രമാക്കി മാറ്റാനാണ് റയല്‍ മാഡ്രിഡ് അധികൃതരുടെ തീരുമാനം...
മത്സരങ്ങളും ആളും ആരവവുമില്ലാതെ നിശബ്ദമായ സാന്റിയാഗോ ബെര്‍ണബൂ സ്‌റ്റേഡിയം റയല്‍മാഡ്രിഡ് ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ കേന്ദ്രമാക്കുന്നു. കൊറോണ വൈറസ് വലിയ ദുരിതം വിതച്ച സ്‌പെയിനിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ റയല്‍ മാഡ്രിഡാണ് സ്വന്തം സ്‌റ്റേഡിയം വിട്ടുകൊടുക്കാന്‍ തിരുമാനിച്ചിരിക്കുന്നത്. കോവിഡ് 19 മരണങ്ങളുടെ കാര്യത്തില്‍ ഇറ്റലിക്ക് തൊട്ടുപിന്നിലാണ് സ്‌പെയിനുള്ളത്.
നിലവില്‍ 15 ദിവസത്തെ ലോക്ഡൗണിലാണ് സ്‌പെയിനുള്ളത്. ഈ ആഴ്ച്ച അവസാനത്തോടെ തീരുന്ന ഈ ലോക്ഡൗണ്‍ നിലവിലെ സാഹചര്യത്തില്‍ നീട്ടാനാണ് സാധ്യത. ഈ ദുരിതകാലത്ത് സ്വന്തം സ്‌റ്റേഡിയത്തെ മരുന്നുകളുടെ സംഭരണകേന്ദ്രമാക്കി മാറ്റാനാണ് റയല്‍ മാഡ്രിഡ് അധികൃതരുടെ തീരുമാനം.
ये à¤à¥€ पà¥�ें- മാര്‍ച്ച് മൂന്നിന് ആദ്യമരണം,17 ദിവസത്തിനിടെ 1000; 2000ത്തിലെത്താന്‍ എടുത്തത് മൂന്ന് ദിവസം മാത്രം: ആശങ്കയില്‍ സ്പെയിന്‍
സ്‌റ്റേഡിയത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളും സ്പാനിഷ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ഉപയോഗിക്കാനാകും വിധം പൂര്‍ണ്ണമായാണ് വിട്ടുകൊടുക്കുന്നത്. തങ്ങള്‍ക്കുള്ള വിഭവങ്ങള്‍ കാര്യക്ഷമമായി കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കാര്യക്ഷമമായി ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നതെന്നും റയല്‍ മാഡ്രിഡ് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിന് പണമായും സാധനങ്ങളായും നല്‍കുന്ന വിഭവങ്ങളുടെ സംഭരണ സൂക്ഷിപ്പ് കേന്ദ്രമായും സാന്റിയാഗോ ബെര്‍ണബൂ അടുത്ത ദിവസങ്ങളില്‍ മാറും.