കൊറോണ; പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ ശമ്പളം പകുതിയാക്കാന്‍ സാധ്യത
ശമ്പളം വെട്ടിക്കുറക്കുന്നതുവഴി ക്ലബുകള്‍ക്ക് ആകെ 100 ദശലക്ഷം പൗണ്ട് (ഏകദേശം 930 കോടി രൂപ) ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍...
കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തിരിച്ചടി മറികടക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ്പ്രീമിയര്‍ ലീഗിലെ കളിക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ സാധ്യത. താരങ്ങളുടെ ശമ്പളം പകുതിയോളം കുറക്കുമെന്നാണ് സൂചനകള്‍. പ്രീമിയര്‍ലീഗിലെ ചെറുകിട ടീമുകളെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ നടപടി.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെയാണ് പ്രീമിയര്‍ ലീഗ് മാറ്റിവെച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആ സമയത്ത് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇതോടെയാണ് ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയിലായത്. ശമ്പളം വെട്ടിക്കുറക്കുന്നതുവഴി ആകെ 100 ദശലക്ഷം പൗണ്ട് (ഏകദേശം 930 കോടി രൂപ) ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
ये à¤à¥€ पà¥�ें- പ്രതിദിന മരണം ആയിരത്തോളം, നെഞ്ചു തകര്‍ന്ന് ഇറ്റലി
പ്രീമിയര്‍ ലീഗ്, പി.എഫ്.എ(പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍), ഇ.എഫ്.എല്‍(ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ്) പ്രതിനിധികളുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിനുശേഷമാണ് കടുത്ത തീരുമാനങ്ങള്‍ ക്ലബുകള്‍ക്ക് നിലനില്‍പിനായി സ്വീകരിക്കേണ്ടി വരുമെന്ന് അറിയിച്ചത്. അടുത്ത ആഴ്ച്ചയില്‍ നടക്കുന്ന യോഗത്തിന് ശേഷമായിരിക്കും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന.
ഏപ്രില്‍ മൂന്നിന് പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടെ പ്രതിനിധികളും യോഗം ചേരുന്നുണ്ട്. ഏപ്രില്‍ 30ന് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാനാകില്ലെന്നത് ഏതാണ്ട് ഉറപ്പാണ്. മെയ് 17 വരെയാണ് ഔദ്യോഗികമായി സീസണ്‍ അവസാനിക്കാനുള്ള സമയമുള്ളത്. ഈ സീസണ്‍ ഏത് രീതിയില്‍ അവസാനിപ്പിക്കണമെന്നതിനെക്കുറിച്ച് അടക്കം ഈ യോഗത്തില്‍ തീരുമാനമുണ്ടാകും.