ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി, കൊറോണ കാലത്തെ ദുരനുഭവം പങ്കിട്ട് ഡിബാല
യുവന്റസിന്റെ റുഗാനിക്കും മറ്റൗഡിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ശക്തമായത് പൗലോ ഡിബാലയിലായിരുന്നു...
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന സമയത്തെ ദുരനുഭവം പങ്കുവെച്ച് യുവന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല. കോവിഡ് 19 സ്ഥിരീകരിച്ച യുവന്റസിന്റെ മൂന്ന് താരങ്ങളില്‍ ഒരാളാണ് ഡിബാല. ഡാനിയേല റുഗാനിയും ബ്ലേസ് മറ്റൗഡിയുമാണ് മറ്റു രണ്ടുപേര്‍. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
ये à¤à¥€ पà¥�ें- ഡിബാലക്കും മല്‍ദീനിക്കും കൊറോണ സ്ഥിരീകരിച്ചു
യുവന്റസിന്റെ റുഗാനിക്കും മറ്റൗഡിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ശക്തമായത് പൗലോ ഡിബാലയിലായിരുന്നു. 'നേരത്തെ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഭേദമാണ്. ഓരോ അഞ്ച് മിനുറ്റിലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നി. ശരീരത്തിനാകെ കനം വെച്ചപോലെ തോന്നി. ശരീരമാകെ വേദനയായിരുന്നു. ഇപ്പോള്‍ കുറവുണ്ട്' ഡിബാല ജെ.ടി.വി ചാനലിനോട് പറഞ്ഞു.
ഡിലാബക്കും പെണ്‍സുഹൃത്ത് ഒറിയാന സബാട്ടിനിക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഒറിയാനയും സുഖംപ്രാപിച്ചു വരുന്നതായി ഡിബാല അറിയിച്ചു.
സീസണില്‍ 13 ഗോളുകളാണ് ഡിബാല ആകെ നേടിയിട്ടുള്ളത്. അവസാനം നടന്ന മത്സരത്തില്‍ സീരി എയിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസിനുവേണ്ടി ഇന്റര്‍ മിലാന്റെ വലയിലെത്തിച്ച ഗോളും ഇതില്‍പെടുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു ആ മത്സരം നടന്നത്. 'ഇന്ററിനെതിരായ ഗോള്‍ വൈകാരികമാണ്. ആരോണ്‍ റംസിയുടെ ഒന്നാന്തരം അസിസ്റ്റില്‍ നിന്നായിരുന്നു ആ ഗോള്‍. പക്ഷേ കാണികള്‍ ഇല്ലായിരുന്നു' ഡിബാല ഇപ്പോഴും ആ നിരാശ മറച്ചുവെച്ചില്ല.