യുവന്റസ് കളിക്കാരുടെ പ്രതിഫലത്തില്‍ നിന്നും 750 കോടി കുറക്കും, റൊണാള്‍ഡോക്ക് നഷ്ടം 31 കോടി
കോവിഡ് 19 ഏറ്റവും ദോഷകരമായി ബാധിച്ച ലോകത്തെ ഫുട്‌ബോള്‍ ക്ലബുകളിലൊന്നാണ് യുവന്റസ്...
കൊറൊണ വൈറസ് വലിയതോതില്‍ പടര്‍ന്നു പിടിച്ച ഇറ്റലിയിലെ ഫുട്‌ബോള്‍ ക്ലബായ യുവന്റസ് കളിക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നു. ശമ്പളം കുറക്കുന്ന കാര്യത്തില്‍ കളിക്കാരും പരിശീലകന്‍ മൗറീസിയോ സാരിയുമായി ധാരണയിലെത്തി. 2019-2020 സാമ്പത്തികവര്‍ഷത്തില്‍ 90 ദശലക്ഷം യൂറോ(ഏകദേശം 750 കോടിരൂപ) കളിക്കാരുടെ ശമ്പളത്തില്‍ നിന്നും കുറക്കാനാണ് തീരുമാനമായിരിക്കുന്നത്.
ഇറ്റാലിയന്‍ സീരി എ അടക്കം യൂറോപിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളും ടൂര്‍ണ്ണമെന്റുകളുമെല്ലാം നീട്ടിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പോലും അനിശ്ചിതത്വമുണ്ട്. ഇതേ തുടര്‍ന്ന് വരുമാനത്തില്‍ ഉണ്ടായ വന്‍ ഇടിവിനെ തുടര്‍ന്നാണ് ക്ലബുകളുടെ നടപടി. കളിക്കാരുടെ പ്രതിഫലം കുറക്കാന്‍ തീരുമാനിച്ച വിവരം യുവന്റസ് ക്ലബ് അധികൃതര്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
ये à¤à¥€ पà¥�ें- ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി, കൊറോണ കാലത്തെ ദുരനുഭവം പങ്കിട്ട് ഡിബാല
ലോകത്ത് കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായ രാജ്യമാണ് ഇറ്റലി. കോവിഡ് 19 ഏറ്റവും ദോഷകരമായി ബാധിച്ച ലോകത്തെ ഫുട്‌ബോള്‍ ക്ലബുകളിലൊന്നാണ് യുവന്റസ്. മുന്നേറ്റക്കാരന്‍ പൗലോ ഡിബാല, പ്രതിരോധക്കാരന്‍ ഡാനിയേല റുഗാനി, മധ്യനിരക്കാരന്‍ മറ്റൗഡി എന്നിവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഡിബാലക്ക് ശക്തമായ കൊറോണ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.
യുവന്റസിലെ മുതിര്‍ന്നതാരമായ ജോര്‍ജിയോ ചെല്ലിനിയാണ് കളിക്കാരുമായി പ്രതിഫലം കുറക്കുന്ന കാര്യം സംസാരിച്ചത്. പ്രതികൂല സാഹചര്യം മനസിലാക്കി കളിക്കാര്‍ പ്രതിഫലം കുറക്കാന്‍ തയ്യാറായതില്‍ യുവന്റസ് അധികൃതര്‍ നന്ദി അറിയിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഈ വര്‍ഷത്തെ പ്രതിഫലത്തില്‍ 3.8 ദശലക്ഷം യൂറോ(ഏകദേശം 31 കോടിരൂപ)യാണ് നഷ്ടമാവുക.
ये à¤à¥€ पà¥�ें- ‘ഉള്ളിലെന്തോ കടന്നെന്ന് തോന്നി’ കൊറോണ അനുഭവം പങ്കുവെച്ച് അഴ്‌സണല്‍ പരിശീലകന്‍
നേരത്തെ സ്പാനിഷ് ക്ലബുകളായ ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും കളിക്കാരുടെ പ്രതിഫലം കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇറ്റലിക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രാജ്യമാണ് സ്‌പെയിന്‍.