റൊണാള്‍ഡീന്യോയുടെ ജയില്‍വാസത്തിന് അറുതി, വീട്ടുതടങ്കലിലേക്ക് മാറ്റി

വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചെന്ന് കുറ്റത്തിനാണ് ബ്രസീല്‍ ഫുട്‌ബോള്‍ താരമായ റൊണാള്‍ഡീന്യോയെ പരാഗ്വെയില്‍ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്...

Update: 2020-04-08 04:09 GMT

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വെയില്‍ ജയിലിലായ ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോക്ക് ഒടുവില്‍ താത്ക്കാലിക ആശ്വാസം. റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വെ കോടതി അനുമതി നല്‍കി. അസുസിയോനിലെ ഹോട്ടല്‍ മുറികളിലേക്കായിരിക്കും റൊണാള്‍ഡീന്യോയേയും സഹോദരനേയും മാറ്റുക.

ये भी पà¥�ें- ‘കുറ്റത്തിന്റെ ഗൗരവത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് വിഡ്ഢിയായ റൊണാള്‍ഡീന്യോ ചിരിക്കുന്നത്’

എതാണ്ട് ഒരു മാസം മുമ്പാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചെന്ന കുറ്റത്തിന് പരാഗ്വെയില്‍ അറസ്റ്റു ചെയ്തത്. മാര്‍ച്ച് നാലിന് പരാഗ്വെയിലെത്തിയ റൊണാള്‍ഡീന്യോ മണിക്കൂറുകള്‍ക്കകം അറസ്റ്റിലാവുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പുസ്തകത്തിന്റെ പ്രചാരണത്തിനുമായാണ് റൊണാള്‍ഡീന്യോ പരാഗ്വെയിലെത്തിയത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയ റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെ കോടതി ജയിലിലേക്ക് അയക്കുകയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തേക്ക് അതിക്രമിച്ച് കയറുകയെന്നത് പരാഗ്വെയില്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകരുടെ അപേക്ഷ ഒരു തവണ തള്ളിയിരുന്നു.

ये भी पà¥�ें- അഞ്ചടിച്ച്, ആറടിപ്പിച്ച്... ജയിലിലെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലും റൊണാള്‍ഡീന്യോ തന്നെ താരം

16 ലക്ഷം ഡോളര്‍ കെട്ടിവെച്ച ശേഷമാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വെ കോടതി അനുമതി നല്‍കിയത്. ഇരുവരും പുറത്തുപോകില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ക്കും കോടതി മുമ്പാകെ ഉറപ്പ് നല്‍കേണ്ടി വന്നു. റൊണാള്‍ഡീന്യോയുടെ വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Tags:    

Similar News