ആ രണ്ട് വാര്‍ത്തകളും വ്യാജമെന്ന് മെസി

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് തന്റെ പേരില്‍ പ്രചരിച്ചിരുന്ന രണ്ട് വാര്‍ത്തകള്‍ വ്യാജമാണെന്ന് മെസി വ്യക്തമാക്കിയിരിക്കുന്നത്...

Update: 2020-04-10 05:29 GMT

തന്റെ പേരില്‍ പ്രചരിച്ചിരുന്ന രണ്ട് വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ലയണല്‍ മെസി. മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍താരവും ബാഴ്‌സലോണയിലെ തന്റെ സഹതാരവുമായിരുന്ന റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നിറക്കാന്‍ സഹായിച്ചുവെന്നതാണ് ആദ്യ റിപ്പോര്‍ട്ട്. ബാഴ്‌സലോണ വിട്ട് ഇറ്റാലിയന്‍ സീരി എയിലേക്ക് മെസി പോകുന്നുവെന്നതായിരുന്നു രണ്ടാമത്തെ വാര്‍ത്ത.

ടി.എന്‍.ടി സ്‌പോര്‍ട്‌സാണ് ലയണല്‍ മെസി റൊണാള്‍ഡീന്യോക്ക് ജാമ്യം ലഭിക്കാന്‍ സാമ്പത്തിക സഹായം ചെയ്‌തെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. പരാഗ്വെയില്‍ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ജയിലിലായിരുന്നു റൊണാള്‍ഡീന്യോയും സഹോദരന്‍ റോബര്‍ട്ടോ അസീസും. 32 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇരുവരേയും 1.6 ദശലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. ഈ തുക മെസി നല്‍കിയതാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വസ്തുതയില്ലെന്നാണ് മെസി വ്യക്തമാക്കിയിരിക്കുന്നത്.

Advertising
Advertising

ये भी पà¥�ें- ക്രിസ്റ്റ്യാനോക്കു പിന്നാലെ മെസ്സിയും ഇറ്റാലിയൻ ലീഗിലേക്ക്?

ബാഴ്‌സലോണയില്‍ നിന്നും മെസി പുറത്തുപോവുകയാണെന്ന വാര്‍ത്തകളും ശക്തമായിരുന്നു. ഇറ്റാലിയന്‍ ക്ലബായ ഇന്ററിലേക്ക് മെസി പോകുന്നുവെന്നായിരുന്നു ടി.എന്‍.ടി സ്‌പോര്‍ട്‌സ് തന്നെയായിരുന്നു ഈ വാര്‍ത്തയും പുറത്തുവിട്ടത്. മെസിയുമായുള്ള കരാര്‍ അസംഭവ്യമല്ലെന്ന മുന്‍ ഇന്റര്‍ പ്രസിഡന്റ് മാസിമോ മൊറാട്ടിയുടെ വാക്കുകളും ഈ പ്രചാരണത്തിന് കരുത്തേകി.

ये भी पà¥�ें- റൊണാള്‍ഡീന്യോയെ പുറത്തിറക്കാന്‍ മെസി കോടികള്‍ മുടക്കിയോ?

ഈ രണ്ട് റിപ്പോര്‍ട്ടുകളേയും ഒറ്റ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികൊണ്ട് വെട്ടിക്കളഞ്ഞിരിക്കുകയാണ് ലയണല്‍ മെസി. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിന് 14.7 കോടിയിലേറെ പേര്‍ ഫോളോവേഴ്‌സായുണ്ട്.

Tags:    

Similar News