ബാഴ്‌സയുമായുള്ള ബന്ധം കൊണ്ട് മാത്രമാണ് ജയിലിലായതെന്ന് മുന്‍ ബാഴ്‌സലോണ പ്രസിഡന്റ്
56കാരനായ സാന്‍ഡ്രോ റോസെല്‍ രണ്ട് വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച ശേഷം 2019 ഏപ്രിലിലായിരുന്നു ജയില്‍ മോചിതനായത്...
ബാഴ്‌സലോണയുടെ പ്രസിഡന്റായിരുന്നതുകൊണ്ട് മാത്രമാണ് താന്‍ വേട്ടയാടപ്പെട്ടതെന്നും രണ്ട് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്നതെന്നും സാന്ദ്ര റോസെല്‍. 22 ദശലക്ഷം ഡോളര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് 2017 മെയിലാണ് റോസെല്‍ ജയിലിലായത്. 2019 ഫെബ്രുവരിയില്‍ റോസെല്ലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു.
2010 ജൂലൈ മുതല്‍ 2014 ജനുവരി വരെയുള്ള കാലത്താണ് സാന്ദ്ര റോസെല്‍ ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ക്ലബെന്ന നിലയില്‍ ബാഴ്‌സലോണ വലിയ നേട്ടങ്ങള്‍ കൊയ്ത കാലമായിരുന്നു അത്. 2013ല്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെ സാന്റോസില്‍ നിന്നും ബാഴ്‌സലോണയിലെത്തിച്ചതിന് പിന്നാലെയാണ് റോസെല്ലിന്റെ കുഴപ്പങ്ങള്‍ ആരംഭിക്കുന്നത്. ട്രാന്‍സ്ഫറിനെ ചുറ്റിപ്പറ്റി സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നു.
ये à¤à¥€ पà¥�ें- ആ രണ്ട് വാര്‍ത്തകളും വ്യാജമെന്ന് മെസി
'ഞാന്‍ ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയില്ലായിരുന്നെങ്കില്‍ ഒരിക്കലും ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഒരു അന്വേഷണവും നേരിടേണ്ടി വരില്ലായിരുന്നു, ആരും എനിക്കെതിരെ ചാരപ്പണി ചെയ്യില്ലായിരുന്നു, ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവും വരില്ലായിരുന്നു. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.' ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യമായി നല്‍കുന്ന അഭിമുഖത്തില്‍ റോസെല്‍ മുണ്ടോ ഡിപോര്‍ടിവോയോട് പറഞ്ഞു.
ബാഴ്‌സലോണയുടെ പ്രസിഡന്റായ ശേഷം തനിക്ക് നേരെ 72 തവണയാണ് ആദായനികുതി വകുപ്പിന്റെ പരിശോധനകളും മറ്റും നേരിടേണ്ടി വന്നത്. പ്രസിഡന്റാവുന്നതിന് മുമ്പ് ഒരൊറ്റ തവണ പോലും ഇങ്ങനെയുണ്ടായിട്ടില്ല. ഇത് അവിചാരിതമാണെന്നാണോ? എന്നും റോസെല്‍ ചോദിക്കുന്നു. അദ്ദേഹം രാജിവെച്ചതോടെയാണ് വൈസ് പ്രസിഡന്റായ യോസെപ് മരിയ ബര്‍ട്ടോമു ബാഴ്‌സലോണയുടെ പ്രസിഡന്റാവുന്നത്. ഇപ്പോള്‍ നിരവധി വിവാദങ്ങളില്‍ കുടുങ്ങി ബര്‍ട്ടോമുവിന്റെ പ്രസിഡന്റ് സ്ഥാനവും തുലാസിലാണ്.