കര്‍ശന നിയന്ത്രണങ്ങളോടെ പ്രീമിയര്‍ ലീഗ് തിരിച്ചുവരുന്നു
നിയന്ത്രണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി പ്രീമിയര്‍ ലീഗ് അധികൃതര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മെയ് ഏഴിന് ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനംവരുമെന്നാണ് സൂചന...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്ച്ചകള്‍ക്കകം പന്തുരുളുമെന്ന് റിപ്പോര്‍ട്ട്. അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ കളി നടക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടികളേയും കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി പ്രീമിയര്‍ ലീഗ് അധികൃതര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബ്രിട്ടീഷ് മാധ്യമമായ ദ സണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
കാണികളെ പൂര്‍ണ്ണമായും ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താനാണ് പദ്ധതി. എത്രയും വേഗത്തില്‍ സീസണ്‍ അവസാനിപ്പിച്ച് ഫുട്‌ബോള്‍ ട്രാന്‍സ്ഫറുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യവും പ്രീമിയര്‍ ലീഗ് അധികൃതര്‍ക്കുണ്ട്. കളിക്കാരുടെ ട്രാന്‍സ്ഫര്‍ ആരംഭിച്ചാല്‍ മാത്രമേ പ്രീമിയര്‍ ലീഗ് ക്ലബുകളിലേക്ക് പണം എത്തുകയുള്ളൂ എന്നതും വേഗത്തില്‍ കളി പുനരാരംഭിക്കാനുള്ള കാരണങ്ങളിലൊന്നാണ്.
ये à¤à¥€ पà¥�ें- കൊവിഡിനായി പ്രത്യേക പദ്ധതിയൊരുങ്ങി, ലാ ലിഗയില്‍ വീണ്ടും പന്തുരുളും
കോവിഡ് ലോക്ഡൗണിന് ശേഷം ആദ്യം ആരംഭിക്കാന്‍ സാധ്യതയുള്ള ഒന്നാണ് കായിക മത്സരങ്ങള്‍. തിയേറ്ററുകളും, പബ്ബുകളും മറ്റും തുറക്കുന്നതിനെ അപേക്ഷിച്ച് നിയന്ത്രിത സാഹചര്യങ്ങള്‍ കായിക മത്സരങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരുക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫുട്‌ബോളിന് മുമ്പ് ക്രിക്കറ്റ്, ടെന്നീസ്, ബാഡ്മിന്റണ്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫുട്‌ബോളിനെ അപേക്ഷിച്ച് ഇത്തരം മത്സരങ്ങളില്‍ ശാരീരിക അകലം പാലിക്കുക എളുപ്പമാണെന്നതായിരുന്നു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
പ്രീമിയര്‍ ലീഗ് ക്ലബുകളിലെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും തുടര്‍ച്ചയായി കോവിഡ് പരിശോധന നടത്തണമെന്നത് നിര്‍ബന്ധമാക്കും. ക്ലബുകള്‍ക്ക് തന്നെയായിരിക്കും ഇതിന്റെ ഉത്തരാവാദിത്വമുണ്ടാവുക. മെയ് ഏഴിനാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുക. ആ സമയം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രീമിയര്‍ ലീഗ് നടത്താന്‍ അനുമതി നല്‍കിയാല്‍ ടീമുകളുടെ രണ്ടാഴ്ച്ചത്തെ പരിശീലനത്തിന് ശേഷം കളികള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ये à¤à¥€ पà¥�ें- സീസണ്‍ റദ്ദാക്കിയാലും പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിനെന്ന് യുവേഫ പ്രസിഡന്റ്
പ്രാദേശിക ചാനലുകളില്‍ അടക്കം മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഏതെങ്കിലും പ്രത്യേകം ചാനലില്‍ മാത്രം സംപ്രേക്ഷണം ചെയ്താല്‍ ഫുട്‌ബോള്‍ കാണാനായി ജനങ്ങള്‍ ലോക്ഡൗണ്‍ തെറ്റിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍. കര്‍ശനമായ നിരീക്ഷണത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ലാ ലിഗ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.