ആരുടേയും പ്രതിഫലം കുറക്കില്ല, കോവിഡ് പ്രതിസന്ധിയിലും തലയുയര്‍ത്തി ചെല്‍സി
നേരത്തെ ടോട്ടന്നം, ലിവര്‍പൂള്‍ തുടങ്ങിയ ക്ലബുകള്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനിച്ചത് വന്‍ വിവാദമായിരുന്നു...
കോവിഡ്പ്രതിസന്ധിയുടെ പേരില്‍ ഒരു കളിക്കാരന്റേയും പ്രതിഫലം കുറക്കില്ലെന്ന് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി. മറ്റുജീവനക്കാരുടെ ശമ്പളം നല്‍കാനായി സര്‍ക്കാര്‍ ഫണ്ടിനെ ആശ്രയിക്കില്ലെന്നും ക്ലബ് ആറിയിച്ചു. അതേസമയം കോവിഡ് പ്രതിസന്ധിയില്‍ പെട്ടവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് കളിക്കാരും ജീവനക്കാരുമായും ചര്‍ച്ച ചെയ്യുമെന്നും ചെല്‍സി അധികൃതര്‍ അറിയിച്ചു.
ഏത് രീതിയില്‍ കൊറോണ പ്രതിസന്ധിയെ നേരിടാനായി ക്ലബിനെ സഹായിക്കാനാകുമെന്ന് ചെല്‍സിയിലെ പ്രധാന കളിക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട മറ്റു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന കാര്യം കളിക്കാര്‍ക്ക് തീരുമാനമെടുക്കാം. ഈ പ്രതിസന്ധി ഘട്ടത്തില്‍ കളിക്കാരുടെ പ്രതിഫലം കുറക്കാന്‍ ചെല്‍സി തീരുമാനിച്ചിട്ടില്ലെന്നാണ് ക്ലബ് അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ये à¤à¥€ पà¥�ें- കര്‍ശന നിയന്ത്രണങ്ങളോടെ പ്രീമിയര്‍ ലീഗ് തിരിച്ചുവരുന്നു
കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ചെല്‍സിയിലെ മറ്റു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്നും ക്ലബ് അറിയിച്ചു. മറ്റു ജീവനക്കാര്‍ക്കും പഴയ ശമ്പളം തന്നെ നല്‍കും. നേരത്തെ ടോട്ടന്നം, ലിവര്‍പൂള്‍ തുടങ്ങിയ ക്ലബുകള്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനിച്ചത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ടോട്ടന്നവും ലിവര്‍പൂളും ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.
അതേസമയം മറ്റൊരു ഇംഗ്ലീഷ് ക്ലബായ അഴ്‌സണല്‍ കളിക്കാരുടേയും പരിശീലകരുടേയും ശമ്പളത്തില്‍ 12.5% കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഒരുവര്‍ഷത്തെ കാലയളവിലാണ് ശമ്പളം കുറക്കുക. രണ്ട് ആഴ്ച്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം. അതേസമയം ചാമ്പ്യന്‍സ് ലീഗ് പ്രവേശനം ഉറപ്പിക്കാനായാല്‍ ഈ തുക പൂര്‍ണ്ണമായും കളിക്കാര്‍ക്ക് തിരിച്ചു നല്‍കുമെന്നും യൂറോപ ലീഗ് പ്രവേശനമാണ് ലഭിക്കുന്നതെങ്കില്‍ നിശ്ചിത ശതമാനം കുറച്ച് കളിക്കാര്‍ക്കും പരിശീലകര്‍ക്കും നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.