'കളിക്കാര്‍ക്കും കുടുംബമുണ്ട്, കുട്ടികളുണ്ട്'' ഫുട്‌ബോള്‍ വീണ്ടും തുടങ്ങുന്നതില്‍ പേടിയുണ്ടെന്ന് താരങ്ങള്‍
മാഞ്ചസ്റ്റര്‍സിറ്റിയുടെ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോയും ചെല്‍സിയുടെ ജര്‍മ്മന്‍ താരം അന്റോണിയോ റൂഡിഗറുമാണ് ആശങ്ക പങ്കുവെച്ചത്...
കോവിഡ് മഹാമാരിയുടെ ഭീതി പൂര്‍ണ്ണമായും ഒഴിയാതെ പ്രീമിയര്‍ ലീഗ് അടക്കമുള്ള ഫുട്‌ബോള്‍ ലീഗുകള്‍ ആരംഭിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഫുട്‌ബോള്‍ താരങ്ങള്‍. മാഞ്ചസ്റ്റര്‍സിറ്റിയുടെ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോയും ചെല്‍സിയുടെ ജര്‍മ്മന്‍ താരം അന്റോണിയോ റൂഡിഗറുമാണ് ആശങ്ക പങ്കുവെച്ചത്. സമാനമായ മാനസികാവസ്ഥ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ക്കുണ്ടെന്നും ഇവര്‍ സൂചിപ്പിച്ചു.
'ഭൂരിഭാഗം ഫുട്‌ബോള്‍ കളിക്കാരും ഭീതിയിലാണ്. ഞങ്ങള്‍ക്കും കുടുംബവും കുട്ടികളുമുണ്ട്. വീണ്ടും കളി തുടങ്ങിയാല്‍ തന്നെ എല്ലാവരും വളരെ ആശങ്കയിലായിരിക്കും പെരുമാറുക. ആര്‍ക്കെങ്കിലും ചെറിയ രോഗലക്ഷണങ്ങള്‍ വന്നാല്‍ പോലും പേടിക്കും' എന്നായിരുന്നു അഗ്യൂറോ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
ये à¤à¥€ पà¥�ें- ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം ചുനി ഗോസ്വാമിക്ക് വിട
സീസണ്‍ എങ്ങനെ അവസാനിപ്പിക്കണമെന്നും കളി എങ്ങനെ തുടരണമെന്നും തീരുമാനിക്കാനായി പ്രീമിയര്‍ ലീഗിലെ ക്ലബുകള്‍ ഇന്ന് യോഗം ചേരവേയാണ് കളിക്കാരുടെ അഭിപ്രായങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വാക്‌സിന്‍ കണ്ടെത്തും വരെ കൊറോണവൈറസസിന്റെ ഭീതി ഒഴിയില്ലെന്നാണ് അഗ്യൂറോ അഭിപ്രായപ്പെട്ടത്. 'കോവിഡ് രോഗമുള്ള എന്നാല്‍ ലക്ഷണങ്ങളില്ലാത്തവരുമുണ്ടാകും. അവര്‍ രോഗം പരത്തും. നമ്മള്‍ അറിയുക പോലുമില്ല' എന്നും അഗ്യൂറോ പറഞ്ഞു.
ലോകമാകെ കോവിഡ് ഭീതിവിതച്ചുകൊണ്ട് ജനങ്ങളുടെ ജീവനെടുക്കുമ്പോള്‍ ഫുട്‌ബോള്‍ കളികള്‍ തുടരുന്നത് ധാര്‍മ്മികമാണോ എന്ന ചോദ്യമാണ് ചെല്‍സി താരം അന്റോണിയോ റൂഡിഗര്‍ മുന്നോട്ടുവെച്ചത്. കോവിഡ് രോഗം വരാന്നുള്ള സാധ്യതകള്‍ ഇല്ലാതാക്കിയ ശേഷം മാത്രം പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതാണ് നല്ലത്. സീസണ്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ലിവര്‍പൂളിന് അര്‍ഹതപ്പെട്ട കിരീടം നല്‍കുന്നതാണ് ശരിയെന്നും അന്റോണിയോ റൂഡിഗര്‍ പറഞ്ഞു.