ഫിഫ അണ്ടര്‍ 17 ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഇന്ത്യയില്‍
ഈ വര്‍ഷം നവംബറില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുന്നത്...
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് 2021 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴ് വരെ നടക്കുമെന്ന് ഫിഫ. ഈവര്‍ഷം നവംബര്‍ രണ്ട് മുതല്‍ 21വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണ്ണമെന്റാണ് കോവിഡിനെ തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നത്.
ടൂര്‍ണ്ണമെന്റ് നീട്ടിയെങ്കിലും ലോകകപ്പിന്റെ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാവുകയില്ലെന്നും ഫിഫ അറിയിച്ചു. 2003 ജനുവരി ഒന്നിനും 2005 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ചവര്‍ക്കായിരിക്കും മത്സരിക്കാന്‍ അര്‍ഹതയുണ്ടാവുക. നവി മുംബൈ, ഗുവാഹട്ടി, അഹ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നീ നഗരങ്ങളായിരിക്കും ലോകകപ്പിന് ആതിഥ്യം വഹിക്കുക.
അണ്ടര്‍ 20 വനിതാ ലോകകപ്പിന്റെ പുതുക്കിയ തിയതിയും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ജനുവരി 20 മുതല്‍ ഫെബ്രുവരി ആറ് വരെയാകും അണ്ടര്‍ 20 വനിതാ ലോകകപ്പ് നടക്കുക. കോസ്റ്ററിക്കയാണ് ആതിഥേയര്‍.